September 20, 2026

ഉപഭോക്താക്കൾ ശ്രദ്ധിക്കുക; ഗ്യാസ് ബുക്കിങ്ങിന് ഒക്ടോബർ ഒന്ന് മുതൽ ബയോമെട്രിക് ഒതന്റിക്കേഷൻ നിർബന്ധം

0
WhatsApp Image 2026-09-20 at 5.15.11 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഗാർഹിക പാചകവാതക (എൽപിജി) സിലിണ്ടറുകൾ ബുക്ക് ചെയ്യാൻ ഒക്ടോബർ ഒന്ന് മുതൽ ആധാർ അധിഷ്ടിത ബയോമെട്രിക് ഒതന്റിക്കേഷൻ (ബിഎഎ) നിർബന്ധം. ഒതന്റിക്കേഷൻ ചെയ്യാത്തവർക്ക് ഒക്ടോബർ ഒന്ന് മുതൽ സബ്‌സിഡി നിരക്കിൽ പാചകവാതകം കിട്ടില്ല. നേരത്തേ തന്നെ ബിഎഎ പൂർത്തിയാക്കിയവർ ഇനി ഒന്നും തന്നെ ചെയ്യേണ്ടതില്ലെന്നും പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 19 വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ 89.9 ശതമാനം ഗാർഹിക ഉപഭോക്താക്കളും ബിഎഎ ചെയ്തുകഴിഞ്ഞു.

സബ്‌സിഡിയുള്ള എൽപിജി സിലിണ്ടറുകൾ അർഹരായ ഉപഭോക്താക്കൾക്ക് തന്നെയാണ് കിട്ടുന്നത് എന്ന് ഉറപ്പാക്കാനും ഗാർഹിക സിലിണ്ടറുകൾ വാണിജ്യാവശ്യങ്ങൾക്കും വ്യാവസായിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത് തടയാനുമാണ് ബിഎഎ നിർബന്ധമാക്കുന്നത് എന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ബിഎഎ ചെയ്യേണ്ടെന്ന് തീരുമാനിക്കുന്ന ഉപഭോക്താക്കൾക്ക് മാർക്കറ്റ് വില നൽകി സിലിണ്ടറുകൾ വാങ്ങി ഉപയോഗിക്കാവുന്നതാണ്.

എങ്ങനെ ചെയ്യാം?

മൂന്ന് മാർഗങ്ങളിലൂടെ ഉപഭോക്താക്കൾക്ക് ബിഎഎ ചെയ്യാവുന്നതാണ്.

  • ഗ്യാസ് ഏജൻസിയിൽ നേരിട്ട് പോയി ബയോമെട്രിക് ആധാർ ഒതന്റിക്കേഷൻ പൂർത്തിയാക്കാം
  • ഗ്യാസ് നൽകുന്ന എണ്ണക്കമ്പനിയുടെ മൊബൈൽ ആപ്പിലൂടെ ബിഎഎ ചെയ്യാം. ഇന്ത്യൻ ഓയിൽ വൺ (ഇൻഡേൻ), ഹലോ ബിപിസിഎൽ (ഭാരത്ഗ്യാസ്), എച്ച്പി പേ (എച്ച്പി ഗ്യാസ്) എന്നിവയാണ് ആപ്പുകൾ
  • സിലിണ്ടർ വീട്ടിൽ കൊണ്ടുവരുമ്പോൾ ഡെലിവറി ഏജന്റിന്റെ മൊബൈൽ ആപ്പ് ഉപയോഗിച്ച് ബിഎഎ ചെയ്യാം

ബിഎഎ എങ്ങനെ ചെയ്യാമെന്ന് വിശദീകരിക്കുന്ന ട്യൂട്ടോറിയൽ വീഡിയോകൾ പ്രധാനമന്ത്രി ഉജ്ജ്വല യോജന പോർട്ടലിൽ ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു. ബിഎഎ ചെയ്യാൻ താത്പര്യമില്ലാത്ത ഉപഭോക്താക്കൾ അക്കാര്യം ആപ്പ് വഴി അറിയിക്കണം. അത്തരം ഉപഭോക്താക്കൾക്ക് മാർക്കറ്റ് വിലയിൽ സിലിണ്ടർ തുടർന്നും ലഭിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *