September 8, 2024

ശശിമലയിലെ ഖനനം; മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു

0
Img 20240905 Wa00252

പുൽപ്പള്ളി:അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ശശിമലയില്‍ നടക്കുന്ന ഖനനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ കളക്ടറില്‍ നിന്നും അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജൂ നാഥ് നിര്‍ദ്ദേശം നല്‍കി. സെപ്റ്റംബര്‍ 11 ന് ബത്തേരി ടൗണ്‍ ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.മുള്ളന്‍കൊല്ലി പഞ്ചായത്തിലെ 10 മുതല്‍ 14 വാര്‍ഡുകളില്‍ നടക്കുന്ന ഖനന പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പനമരം ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. പി.ഡി. സജി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ജില്ലാ കളക്ടര്‍, ജില്ലാ ജിയോളജിസ്റ്റ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ മേധാവി, ഡി എഫ് ഒ എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍. പ്രദേശത്ത് നടക്കുന്ന ഖനനം പരിസ്ഥിതിക്ക് ഭീഷണിയാണെന്ന് പരാതിയില്‍ പറയുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *