കണിയാമ്പറ്റ വരദൂരിൽ റോഡരികിൽ നിർമ്മിച്ച ഓവുചാലിൽ വെള്ളം കെട്ടിക്കിടക്കുന്നു
പനമരം: റോഡരികില്‍ ഓവുചാല്‍ നിര്‍മിച്ചതിലെ അപാകത കാരണം വെള്ളം കെട്ടി നിന്നു പ്രദേശത്ത് കൊതുകു വളരാന്‍ സഹാചര്യമൊരുങ്ങി. കണിയാമ്പറ്റ പഞ്ചായത്തിലെ വരദൂര്‍പാടിക്കര റോഡരികില്‍ നിര്‍മിച്ച ഓവുചാലില്‍ ആണ് മഴവെള്ളം കെട്ടിക്കിടക്കുന്നത്. 2022, 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ഓവുചാല്‍ പ്രവൃത്തിയുടെ തുടക്കത്തില്‍ തന്നെ നാട്ടുകാര്‍ അപാകത ചൂണ്ടിക്കാണിച്ചിരുന്നുവെന്നും അതൊന്നും കാര്യമാക്കിയില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. ആഴ്ചകളോളം വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ പകര്‍ച്ചവ്യാധികള്‍ പടരുമോ എന്ന ഭീതിയുണ്ടെന്നും കഴിയുന്നതും വേഗം ബാക്കിയുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി മഴവെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം ഒരുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.





Leave a Reply