കാണാതായ വയോധികയെ പഞ്ചായത്ത് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
മാനന്തവാടി: കഴിഞ്ഞ ദിവസം കാണാതായ വയോധികയുടെ മൃതദേഹം ഉപയോഗ ശൂന്യമായ കിണറ്റില്‍ കണ്ടെത്തി.തേറ്റമല പരേതനായ വിലങ്ങില്‍ മുഹമ്മദിന്റെ ഭാര്യ കുഞ്ഞാമി (70) യുടെ മൃതദേഹമാണ് വീട്ടില്‍ നിന്നും ഏകദേശം അര കിലോമീറ്റര്‍ മാറി പഞ്ചായത്ത് കിണറ്റില്‍ കണ്ടെത്തിയത്. ഉപയോഗ ശൂന്യമായി കാടുകയറിയ അവസ്ഥയിലുള്ള കിണറാണിത്. ഇന്നലെ വൈകുന്നേരം മുതല്‍ വയോധികയ കാണ്മാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ തൊണ്ടര്‍നാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. മകൾ കുഞ്ഞാമിയുടെ കൂടെ താമസിച്ചു വരികയായിരന്നു.





Leave a Reply