മൊബൈൽ മാവേലി അനുവദിക്കണം : ആം ആദ്മി പാർട്ടി
റിപ്പൺ: സപ്ലൈകോയുടെ മൊബൈൽ മാവേലി സേവനം റിപ്പൺ പുതുക്കാട് പ്രദേശത്തേക്ക് അനുവദിക്കണമെന്ന് ആം ആദ്മി പാർട്ടി മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.പ്രദേശത്തെ ആളുകൾക്ക് സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ നിത്യോപയോഗ പലചരക്ക് സാധനങ്ങൾ മേടിക്കാൻ വടുവഞ്ചാൽ ടൗണിൽ നിന്നും കുറച്ചകലെ പ്രവർത്തിക്കുന്നതോ, മേപ്പാടി ടൗണിലെ സപ്ലൈകോയിലോ എത്തിയാൽ മാത്രമെ പലചരക്ക് സാധനങ്ങൾ മേടിക്കാൻ സാധിക്കുകയുള്ളൂ. ഇരു സ്ഥലങ്ങളിലേക്കും പ്രദേശത്ത് നിന്നും ഏഴു കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാൻ ഉണ്ട്. ഇവിടങ്ങളിൽ സാധനങ്ങൾ മേടിക്കാൻ പോകുന്ന സമയത്ത് പ്രദേശവാസികൾക്ക് പലപ്പോഴും സാധനങ്ങൾ തീർന്നു പോകുന്നതിനാൽ നിരാശരായി മടങ്ങേണ്ടി വരുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് പുതുക്കാട്ടിൽ മൊബൈൽ മാവേലി സേവനം ലഭ്യമായിരുന്നു.പ്രദേശത്തെ ആയിരകണക്കിന് ആളുകൾക്ക് ആശ്വാസം ലഭിക്കുന്ന മൊബൈൽ മാവേലി സേവനം റിപ്പൺ,പുതുക്കാട്, വാളത്തൂർ പ്രദേശത്തെ ആളുകൾക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് കൽപ്പറ്റ മണ്ഡലം സെക്രട്ടറി സൽമാൻ എൻ റിപ്പൺ, മൂപ്പൈനാട് പഞ്ചായത്ത് ഭാരവാഹികളായ നിഹ്മത്ത് പിച്ചൻ, അനസ് പി എന്നിവർ ആവശ്യപ്പെട്ടു.
Leave a Reply