സായേമെം, പൂർവ്വ അധ്യാപകരെ ആദരിച്ചു
കൽപറ്റ. അധ്യാപക ദിനത്തിൻ്റെ ഭാഗമായി കെ.യു.ടി.എ യുടെ ആഭിമുഖ്യത്തിൽ വയനാട് ജില്ലയിലെ തല മുതിർന്ന അധ്യാപകരെ ആദരിച്ചു. കെ. യു. ടി എ മുൻ സംസ്ഥാന പ്രസിഡണ്ട് മുഹമ്മദ് ഷാഫി മാസ്റ്റർ, അസീസ് മാസ്റ്റർ പടിഞ്ഞാറത്തറ ,പി.എം വത്സ ടീച്ചർ മാനന്തവാടി, തങ്കം ടീച്ചർ ബത്തേരി എന്നിവരെ പൊന്നാടയണിച്ച് ആദരിച്ചു.
ചടങ്ങിന് പി.പി. മജീദ് മാസ്റ്റർ, കെ. യു.ടി.എ ജില്ല പ്രസിഡണ്ട് കെ. മമ്മൂട്ടി നിസാമി, സെക്രട്ടറി അബ്ബാസ് മാസ്റ്റർ, ട്രഷറർ അബൂക്കർ സി , ജൻസി രവീന്ദ്രൻ, ജ്യോതി ടീച്ചർ, നഫീസ ടീച്ചർ,ജുഫൈൽ ഹസൻ, സമറുദ്ധീൻ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.
ഉർദു ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും സീനിയർ അധ്യാപകരെ പൊന്നാടയണിച്ചു ആദരിച്ചു.
Leave a Reply