കരാട്ടെയിൽ സ്വർണം; തിളക്കത്തിന് പിന്നിൽ റെൻഷി രൂപേഷ് പണിക്കർ
കൽപ്പറ്റ:ജില്ലാതലസ്കൂൾ ഗെയിംസ് മത്സരത്തിൽ കരാട്ടയിൽ നിരവധി വിദ്യാർത്ഥികൾക്ക് സ്വർണ്ണ മെഡൽ നേടുന്നതിന് പിന്നിൽ പരിശീലനം നൽകിയത് റെൻഷി രൂപേഷ് പണിക്കറുടെ പരിശീലനം
വയനാട് ജില്ലാ സ്കൂൾ കരാട്ടെ മത്സരത്തിൽ ജില്ലയിലെ വിവിധ സ്കൂളുകളെ പ്രതിനിധീകരിച്ച് 8 സ്വർണ മെഡൽ കരസ്ഥമാക്കി, സംസ്ഥാന മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതും രൂപേഷ് പണിക്കരുടെ ബത്തേരി, മൂലങ്കാവി ലെ ഐ എസ് കെ കെ എഫ് അക്കാദമിയിലെ ശിഷ്യന്മാരാണ്.
കരാട്ടെയിൽ രവീന്ദ്രൻ മാസ്റ്ററുടെ ശിഷ്യനായ റെൻഷി രൂപേഷ് പണിക്കർ ബത്തേരി നായ്ക്കട്ടി സ്വദേശിയാണ്.
വയനാട് ജില്ലയിലെ വിവിധ സ്കൂളുകളിൽ കരാട്ടെ അധ്യാപകനായി സേവനമനുഷ്ഠിച്ചു വരുന്നു .





Leave a Reply