ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അനാഥരായ കുട്ടികളെ ബദ്‌റുല്‍ഹുദ ഓര്‍ഫന്‍ ഹോം കെയര്‍ പദ്ധതിയിലുള്‍പ്പെടുത്തി ഏറ്റെടുക്കുന്നതിന്റെ പ്രഖ്യാപനം നാളെ
കല്‍പ്പറ്റ . മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അനാഥരായ കുട്ടികളെ ബദ്‌റുല്‍ഹുദ ഓര്‍ഫന്‍ ഹോം കെയര്‍ പദ്ധതിയിലുള്‍പ്പെടുത്തി ഏറ്റെടുക്കുന്നതിന്റെ പ്രഖ്യാപനവും ദര്‍സ്ഹാള്‍ ഉദ്ഘാടനവും നാളെ (ഞായര്‍) നടക്കുമെന്ന് ബദ്‌റുല്‍ഹുദ ജനറല്‍ സെക്രട്ടറി പി ഉസ്മാന്‍ മൗലവി, സെക്രട്ടറി പി കെ ഇബ്‌റാഹിം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഞായറാഴ്ച രാവിലെ പത്ത് മണിക്ക് പനമരം ബദ്‌റുല്‍ഹുദയില്‍ നടക്കുന്ന പരിപാടിയില്‍ കുട്ടികളെ ഏറ്റെടുക്കല്‍ പ്രഖ്യാപനം പട്ടികജാതി-പട്ടിക വര്‍ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു നിര്‍വഹിക്കും. സ്ഥാപനത്തില്‍ പുതുതായി നിര്‍മിച്ച ഖാഅതുന്നൂര്‍ എന്ന പേരിലുള്ള ദര്‍സ് ഹാളിന്റെ ഉദ്ഘാടനം സമസ്ത കേരള ജംഇയത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും ജില്ലാ പ്രസിഡന്റുമായ ശൈഖുന പി ഹസന്‍ മൗലവി ബാഖവിയും എസ് വൈ എസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറിയും ചേർന്ന് നിര്‍വഹിക്കും. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്കായി നാല്‍പ്പതാം നാള്‍ പ്രാര്‍ഥനാ സംഗമവും നടത്തും. 14 വയസിന് താഴെയുള്ള കുട്ടികളെയാണ് ഓര്‍ഫന്‍ ഹോം കെയര്‍ പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുക. നിലവില്‍ ആറു കുട്ടികളെ ഇത്തരത്തില്‍ ഏറ്റെടുത്തിട്ടുണ്ട്. അലി മുസ്‌ലിയാര്‍ വെട്ടത്തൂര്‍, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി എസ് ശറഫുദ്ദീന്‍, സയ്യിദ് വി എസ് കെ തങ്ങള്‍, സയ്യിദ് ഹാശിം തങ്ങള്‍, കെ കെ മുഹമ്മദലി ഫൈസി, അബ്ദു സലാം മുസ്്‌ലിയാര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, പനമരം ബ്ലോക്ക് പഞ്ചായത് വൈസ് പ്രസിഡന്റ് കാട്ടി ഗഫൂർ, പനമരം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ടി സുബൈര്‍, മുഹ്‌യിദ്ദീന്‍ മിസ്ബാഹി കെല്ലൂര്‍, കെ അബ്ദുല്‍സലാം ഫൈസി, കെ കെ മമ്മൂട്ടി മദനി തുടങ്ങിയവര്‍ സംബന്ധിക്കും.





Leave a Reply