പി.ടി.ബി. സ്മാരക ബാലശാസ്ത്ര പരീക്ഷ ആരംഭിച്ചു
കൽപ്പറ്റ:സോഷ്യൽ ആക്ഷൻ ഗ്രൂപ്പ് (ശാസ്ത്ര) ആഗോള തലത്തിൽ സംഘടിപ്പിക്കുന്ന പി.ടി.ബി.സ്മാരക ബാലശാസ്ത്ര പരീക്ഷ ആരംഭിച്ചു. വിദ്യാർഥികളുടെ അന്വേഷണ താൽപര്യവും വായനശീലവും സ്വയംപഠന ശേഷിയും വികസിപ്പിക്കാനാണ് പരീക്ഷ നടത്തുന്നത്.ഏത്പുസ്തകവും വായിക്കാം എവിടെ നിന്നും ഉത്തരങ്ങൾ കണ്ടെത്താം എന്ന രീതിയിൽ ഒരുമാസത്തിനകം ഉത്തര ങ്ങൾ തയ്യാറാക്കേണ്ടുന്ന ഓൺ ലൈൻ പരീക്ഷയിൽ യു.പി.ഹൈസ്കൂൾ,പ്രവാസി മലയാളം മിഷൻ വിദ്യാർഥികൾക്ക് പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് 9847865303 ബന്ധപ്പെടുക.





Leave a Reply