September 22, 2026

മുണ്ടക്കൈ ദുരന്തം; സ്വജീവൻ പണയംവെച്ച് രക്ഷാപ്രവർത്തനം നടത്തിയവർക്ക് ‘മാധ്യമ’വും ‘മീഡിയവണും’ ചേർന്നൊരുക്കുന്ന സ്നോഹാദരം നാളെ

0
Img 20240906 201251
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ: നാടുമുഴുവൻ വിറങ്ങലിച്ച മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്വജീവൻ പണയംവെച്ച് രക്ഷാപ്രവർത്തനം നടത്തിയവർക്ക് ‘മാധ്യമ’വും ‘മീഡിയവണും’ ചേർന്നൊരുക്കുന്ന സ്നോഹാദരം ശനിയാഴ്ച. ‘വി നാട്, ഹോണറിങ് ഹീറോസ്’ പരിപാടി നാളെ വൈകുന്നേരം നാലുമുതൽ കൽപറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കും. പട്ടികജാതി -പട്ടിക വർഗ -പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്യും. ടി.സിദ്ദീഖ് എം.എൽ.എ, ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കൽപറ്റ നഗരസഭ ചെയർമാൻ അഡ്വ. ടി.ജെ. ഐസക്, നടൻ അബൂ സലിം, ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരി, എ.ഡി.എം എ.ദേവകി, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ദിനീഷ്, ഡി.എഫ്.ഒ അജിത് കെ രാമൻ, മാധ്യമം -മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹിം, അസോ.എഡിറ്റർ ഡോ.യാസീൻ അഷ്റഫ്, സി.ഇ.ഒ പി.എം സാലിഹ്, മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ തുടങ്ങിയവർ പ​ങ്കെടുക്കും.

നിഷാദ് റാവുത്തറും ദിവ്യദിവാകരനുമാണ് അവതാരകർ. വിവിധ ഭാഗങ്ങളിൽ നിന്ന് രക്ഷാപ്രവർത്തനത്തിന് എത്തിയ സംഘടനകൾ, കൂട്ടായ്മകൾ, വ്യക്തികൾ, സർക്കാർ സംവിധാനങ്ങൾ തുടങ്ങിയവരെയാണ് ആദരിക്കുക. പൊലീസ്, റവന്യൂ, കെ.എസ്.ഇ.ബി, അഗ്നിരക്ഷാസേന, വനം വകുപ്പ്, ആരോഗ്യവകുപ്പ്, എമർജൻസി റസ്​പോൺസ് ടീം, എൻ.ഡി.ആർ.എഫ്, സിവിൽ ഡിഫൻസ്, എസ്.ഒ.ജി ഗ്രൂപ്പ് തുടങ്ങിയ സർക്കാർ വകുപ്പുകളുടെ പ്രതിനിധികളുമെത്തും. പൊതുജനങ്ങൾക്കും പ്രവേശനമുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *