വയനാട്ടിൽ ചന്ദന മരകൊള്ള
കൽപ്പറ്റ : ദുരന്ത പശ്ചാത്തലത്തിൻ്റെ മറവിൽ വയനാട്ടിൽ വൻ ചന്ദന മര ക്കൊള്ള .
ചെമ്പ്ര വന മേഖലയിൽ നിന്ന് ചന്ദന മരങ്ങൾ മുറിച്ചു കടത്താനാണ് ശ്രമം. ചെമ്പ്ര ടവറിന് സമീപത്തെ വനഭൂമിയിൽ നിന്നാണ് അഞ്ചു ചന്ദനമരങ്ങൾ മുറിച്ചത്. ഇതിൽ ഒരു മരത്തിനൻറെ ഒരു മീറ്റർ നീളത്തിള്ള മരക്കഷണം മോഷ്ടാവ് കടത്തി. കാതൽ കുറവായതിനാലാണ് ബാക്കി മരങ്ങൾ കൊണ്ടുപോകാതിരുന്നതെന്നാണ് നിഗമനം. 45 സെന്റെീമീ്റ്റർ വണ്ണമുള്ള മരങ്ങളാണ് മുറിച്ചത്. ഇന്നലെയാണ് ചന്ദന മരങ്ങൾ മുറിച്ചത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുന്നത്. വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ഉൾപ്പെടെ പരിശോധിച്ചു. വിനോദസഞ്ചാര കേന്ദ്രമായ ചെമ്പ്ര മലയിലേക്ക് നിലവിൽ ട്രക്കിങ് നിർത്തിവെച്ചത് കാരണം ആളുകളുടെ സാന്നിധ്യം കുറവായത് മോഷ്ടാക്കൾക്ക് സൗകര്യമായി. രാത്രിയും പകലും നിരീക്ഷണമുള്ള മേഖലയിൽ നിന്നുമാണ് മോഷണം നടന്നത്. മോഷ്ടാക്കൾക്ക് പ്രാദേശിക സഹായം ലഭിച്ചതായാണ് സംശയം. ചന്ദനമരങ്ങൾ കൂടുതൽ ഉള്ള, കാട്ടാന ശല്യം രൂക്ഷമായി മേഖലയിൽ നിന്നും ചന്ദനമരങ്ങൾ മോഷണം പോയത് വനംവകുപ്പിനെ കുഴക്കുന്നുണ്ട്. അതേ സമയം ജില്ലയിലെ ചന്ദനമാഫിയയെ കേന്ദ്രികരിച്ച് അന്വേഷണം ഊർജിതപ്പെടുത്തി.





Leave a Reply