ചുരം ബൈപാസ് റോഡിനു ചിറകുമുളക്കുന്നു ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
വൈത്തിരി: വയനാട് ചുരത്തിന്റെ നിർദ്ദിഷ്ട ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ റോഡിനു വീണ്ടും ജീവൻ വെക്കുന്നു. ബൈപാസ് റോഡ് ആക്ഷൻ കമ്മിറ്റിയുടെ നിരന്തരമായ ഇടപെടലിനെ തുടർന്ന് ദേശീയപാത ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു പരിശോധന നടത്തി.
ഇതിന്റെ മുന്നോടിയായി താമരശേരി ബിഷപ് ഹൗസിൽ ചേർന്ന അവലോകന യോഗത്തിലും ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ മേഖലയിലുള്ളവരും മറ്റും പങ്കെടുത്തു. താമരശ്ശേരി ബിഷപ്പ് മാർ റെമീജിയസ് ഇഞ്ചനാനിയിൽ യോഗം ഉദ്‌ഘാടനം ചെയ്തു. ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.





Leave a Reply