October 5, 2024

കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡ് ധനസഹായം വിതരണം ചെയ്തു

0
Img 20240907 134704

കൽപ്പറ്റ:- ഉരുൾപൊട്ടൽ ദുരന്ത ബാധിതരായ അംഗങ്ങൾക്കും പെൻഷണർ മാർക്കും കുടിയേറ്റ തൊഴിലാളികൾക്കും ,കെട്ടിട നിർമ്മാണക്ഷേമ ബോർഡിന്റ ആശ്വാസ ധനസഹായം വിതരണ ചെയ്തു. മരണമടഞ്ഞ അംഗങ്ങളുടെ ആശ്രിതർക്ക് 4 ലക്ഷം രൂപയും പെൻഷണർമാരുടെ ആശ്രിതർക്ക് 1 ലക്ഷം രൂപയും , പരിക്കേറ്റ അംഗങ്ങൾക്ക് 50000/- രൂപയും മറ്റ് രീതിയിൽ ദുരന്തം ബാധിച്ചവർക്ക് 5000/- രൂപയുമാണ് ആശ്വാസ ധനസഹായമായി നൽകിയത്. മരണമടഞ്ഞ അ ന്യസംസ്ഥാന തൊഴിലാളികളുടെ ആശ്രിതർക്ക് 2 ലക്ഷം രൂപയും വിതരണം ചെയ്തു.32 പേർക്കായി 15,35,000/- രൂപയുടെ ധനസഹായമാണ് ആദ്യഘട്ട ത്തിൽ ബോർഡ് വിതരണം ചെയ്തത്. കൽപ്പറ്റ ഹരിത ഗിരി ഹോട്ടലിൽ നടന്ന ചടങ്ങ് ബോർഡ് ചെയർമാൻ വി.ശശി കുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.സുനിൽ അധ്യക്ഷനായിരുന്നു. ബോർഡ് ഡയറക്ടർമാരായ മണ്ണാറം രാമചന്ദ്രൻ , തമ്പി കണ്ണാടൻ, സലിം തെന്നില പുരം,റ്റി എം. ജമീല, പ്രശാന്ത് , അക്കൗണ്ട്സ് ഓഫീസർ ശാലീന, സി.എൽ. എക്സിക്യൂട്ടീവ് ഓഫീസർ പി.ബിജു, വിവിധ തൊഴിലാളി യൂണിയൻ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

കെട്ടിട നിർമ്മാണക്ഷേമ ബോർഡിന്റ ആശ്വാസ ധനസഹായം വിതരണo കൽപ്പറ്റ ഹരിത ഗിരി ഹോട്ടലിൽ ബോർഡ് ചെയർമാൻ വി.ശശി കുമാർ ഉദ്ഘാടനം ചെയ്യുന്നു.

കെട്ടിട നിർമ്മാണക്ഷേമ ബോർഡിന്റ ആശ്വാസ ധനസഹായം വിതരണo കൽപ്പറ്റ ഹരിത ഗിരി ഹോട്ടലിൽ ദുരന്തത്തിൽ മരണപ്പെട്ട പി. കെ. സുമേഷിൻ്റെ അമ്മ തങ്കയ്ക്ക് ബോർഡ് ചെയർമാൻ വി.ശശി കുമാർ കൈമാറി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *