കാർഷിക മേഖലയിലെ പ്രശ്നങ്ങൾ: പ്രതിപക്ഷ നേതാവിന് നിവേദനം നൽകി
കൽപ്പറ്റ: വയനാട് കാർഷിക മേഖലയിലെ സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാറിൽ സമ്മർദ്ദം ചെലുത്തണമെന്നാവശ്യപ്പെടുന്ന നിവേദനം സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നൽകി. സർക്കാർ മൊറോട്ടോറിയം പ്രഖ്യാപിച്ചതിലെ വിവേചനം, വ്യാപകമായ ജപ്തി നടപടികൾ, ജനവാസ കേന്ദ്രങ്ങളിലും മറ്റുമുള്ള വന്യമൃഗ താണ്ഡവം തടയുന്നതിൽ വനം വകുപ്പിന്റെ പരാജയം, വരൾച്ച – വെള്ളപ്പൊക്ക കാലത്തെ കൃഷി നാശത്തിന്റെ ആനുകൂല്യം വിതരണത്തിലെ താമസം, മേപ്പാടി ഉരുൾ പൊട്ടലിൽ കൃഷി ഭൂമി നഷ്ടപ്പെട്ടവർക്ക് പകരം ഭൂമി നൽകാൻ നടപടി സ്വീകരിക്കൽ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് കോഴിക്കോട്ട് വെച്ച് പ്രതിപക്ഷ നേതാവിന് നിവേദനം നൽകിയത്.




Leave a Reply