June 23, 2026

എസ് ഡി പി ഐ കളക്ട്രേറ്റ് മാര്‍ച്ച് നടത്തി

0
Img 20240909 181842
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ; പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയുക , എഡിജിപി എം. ആര്‍ അജിത് കുമാറിന്റെ കാലയളവില്‍ നടന്ന കൊലപാതക പീഡന കേസുകള്‍ സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിക്കുക, കുറ്റാരോപിതരെ ചുമതലയില്‍ നിന്ന് ഒഴിവാക്കി അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ് ഡി പി ഐ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.

എസ് ഡി പി ഐ കളക്ട്രേറ്റ് മാര്‍ച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഇ. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍. ഹംസ, സംസ്ഥാന സെക്രട്ടറി പി.ജമീല, നൂര്‍ ജഹാന്‍ കല്ലക്കോടന്‍ വുമന്‍ ഇന്ത്യ മുവ്‌മെന്റ് ദേശീയ സമിതി അംഗം എന്നിവര്‍ സംസാരിച്ചു. സുബൈര്‍ കല്‍പ്പറ്റ ( ജില്ലാ കമ്മിറ്റി അംഗം )നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *