June 23, 2026

പ്രവാചക പ്രേമത്തിന് അതിരുകളില്ല; ബഷീർ ഫൈസി ദേശമംഗലം 

0
Img 20240909 202443
By ന്യൂസ് വയനാട് ബ്യൂറോ

വെങ്ങപ്പള്ളി: പ്രവാചക പ്രേമത്തിന് അതിരുകളില്ലെന്നും പുത്തൻ വാദ പ്രസ്ഥാനങ്ങൾ നിർമ്മിച്ച മതിലുകൾക്കുള്ളിൽ അതിനെ കെട്ടിയിടേണ്ടതില്ലെന്നും ബഷീർ ഫൈസി ദേശമംഗലം. ശംസുൽ ഉലമാ ഇസ്‌ലാമിക് അക്കാദമി വിദ്യാർത്ഥി സംഘടന സിയാസയുടെ നേതൃത്വത്തിൽ നടന്നു വരുന്ന റബീഅ് കാമ്പയിൻ്റെ ഭാഗമായി എസ് . എസ്. ഓ യുടെ നിർദേശപ്രകാരം സംഘടിപ്പിച്ച ‘യാ ലുബ്ബൽ അനാം’ ഇശ്ഖ് മജ്ലിസിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകൻ്റെ അനുചരർ കാണിച്ചു തന്ന മാതൃകകൾ തന്നെയാണ് അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിൻ്റെ ആദർശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്കാദമി മാനേജർ എ.കെ സുലൈമാൻ മൗലവി അധ്യക്ഷനായി. എസ്. കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ ജന. സെക്രട്ടറി റാഷിദ് കാക്കുനി ആശംസയർപ്പിച്ചു.സ്ഥാപനത്തിലെ വിദ്യാർത്ഥികൾ, അധ്യാപകർ സംബന്ധിച്ചു. ഉനൈസ് പാക്കണ സ്വാഗതവും ഷിബിലി ബപ്പനം നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *