August 9, 2026

യാത്രയയപ്പ് 

0
Img 20240910 190620
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ജില്ലയിൽ നിന്നും ട്രാൻസ്ഫറായിപ്പോവുന്ന അഡിഷണൽ എസ്.പി വിനോദ് പിള്ള, മാനന്തവാടി ഡി. വൈ.എസ്.പിയായിരുന്ന കെ.എസ് ഷാജി എന്നിവരെ വയനാട് ജില്ലാ പോലീസ് ആദരിച്ചു. ഉത്തര മേഖലാ ഇൻസ്‌പെക്ടർ ജനറൽ സേതുരാമൻ ഐ.പി.എസ് ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് അദ്ധ്യക്ഷത വഹിച്ചു. നിയുക്ത മാനന്തവാടി എ.എസ്.പി ഉമേഷ്‌ ഗോയൽ ഐ.പി.എസ്, കൽപ്പറ്റ ഡി.വൈ.എസ്.പി. പി. ബിജുരാജ്, ബത്തേരി ഡി.വൈ.എസ്.പി കെ.കെ അബ്ദുൾ ഷരീഫ്, എസ്.എം.എസ് ഡി.വൈ.എസ് പി എം.എം അബ്ദുൾകരീം എൻ-സെൽ ഡി.വൈ.എസ്.പി എൻ.കെ ഭരതൻ, ഡി.സി.ആർ.ബി ഡി.വൈ.എസ്.പി ദിലീപ് കുമാർ ദാസ് കെ.പി.ഓ.എ ജില്ലാ പ്രസിഡന്റ് എം.എ സന്തോഷ്‌, കെ.പി.എ ജില്ലാ പ്രസിഡന്റ് ബിപിൻ സണ്ണി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.എൽ ഷൈജു സ്വാഗതവും സി ബ്രാഞ്ച് ഡി.വൈ.എസ്.പി സുരേഷ്‌കുമാർ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *