November 17, 2026

ജില്ലാ മുസാബഖ; തരുവണ റെയ്ഞ്ച് ജേതാക്കള്‍

0
IMG-20261115-WA0293(1)
Merin S
By ന്യൂസ് വയനാട് ബ്യൂറോ

വാരാമ്പറ്റ: വാരാമ്പറ്റയുടെ മണ്ണില്‍ രണ്ടുദവസങ്ങളിലായി നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുസാബഖ ജില്ലാ ഇസ്ലാമിക് കലാമേളയില്‍ തരുവണ റെയ്ഞ്ച് ജേതാക്കള്‍. 297 പോയിന്റ് നേടിയാണ് തരുവണ ചാംപ്യന്മാരായത്. 254 പോയിന്റുള്ള കമ്പളക്കാട് റെയ്ഞ്ചിനാണ് രണ്ടാം സ്ഥാനം. 243 പോയിന്റ് വീതം നേടി മാനന്തവാടി, റിപ്പണ്‍ റെയ്ഞ്ചുകള്‍ മൂന്നാം സ്ഥാനം പങ്കിട്ടു. 239 പോയിന്റ് നേടിയ വെള്ളമുണ്ട റെയ്ഞ്ച് നാലാം സ്ഥാനവും 236 പോയിന്റുമായി പനമരം അഞ്ചാം സ്ഥാനവും നേടി. കല്‍പ്പറ്റ -235, സുല്‍ത്താന്‍ ബത്തേരി 230, പുല്‍പ്പള്ളി 222, തലപ്പുഴ 218, പടിഞ്ഞാറത്തറ 213, മീനങ്ങാടി 201, ആനപ്പാറ 197, മുട്ടില്‍ 194, മേപ്പാടി 190, വൈത്തിരി 172, പൊഴുതന 151 എന്നിങ്ങനെയാണ് മറ്റു റെയ്ഞ്ചുകളുടെ പോയിന്റ് നില. സമാപന സമ്മേളനത്തില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ അധ്യക്ഷന്‍ കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷനായി. പി. ഇബ്‌റാഹീം മൗലവി ഫലപ്രഖ്യാപനം നടത്തി. ജേതാക്കള്‍ക്കുള്ള ട്രോഫി കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി ഹാരിസ് ബാഖവി എന്നിവര്‍ ചേര്‍ന്ന് നല്‍കി. സ്വാഗതസംഘം ഭാരവാഹികളായ കമ്പ അബ്ദുല്ല, കണ്ണാടി മജീദ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഉപാധ്യക്ഷന്‍ അഷ്റഫ് ഫൈസി, ട്രഷറര്‍ ആബിദ് ദാരിമി, മുഹിയുദ്ധീകുട്ടി യമാനി, കമ്പ അബ്ദുല്ല, കണ്ണാടി മജീദ്, എ. മോയി, അലി ഹൈതമി, അബ്ദുല്ലത്തീഫ് വാഫി, ഇബ്റാഹീം മൗലവി, ഫാഹിം ദാരിമി, റാഷിദ് വാഫി, ശംസുദ്ദീന്‍ ദാരിമി, എ.സി മായന്‍ ഹാജി, എ.സി പോക്കു എന്നിവര്‍ വിവിധ വിഭാഗങ്ങളിലെ വിജയികള്‍ക്കും കലാപ്രതിഭകള്‍ക്കുമുള്ള ട്രോഫികള്‍ വിതരണം ചെയ്തു. ഹാരിസ് ബാഖവി സ്വാഗതവും പി. സൈനുല്‍ ആബിദ് ദാരിമി നന്ദിയും പറഞ്ഞു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *