പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തു
കല്പറ്റ :കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തു. ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഉപദേശക സമിതി അംഗങ്ങള്‍ കിറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. 519 കുട്ടികള്‍ക്കാണ് പഠന കിറ്റുകള്‍ വിതരണം ചെയ്തത്. സമിതി അംഗങ്ങളായ കെ സുഗതന്‍, ടി മണി, ഗിരീഷ് കല്‍പ്പറ്റ, ഒ പി ചന്ദ്രമോഹനന്‍, സി.എം അഹമ്മദ്, സി.പി മുഹമ്മദാലി, ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കലേഷ് പി കുറുപ്പ്, ജൂനിയര്‍ ക്ലര്‍ക്ക് അഭയ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.





Leave a Reply