വാഹനാപകടത്തിൽ പരിക്കേറ്റ ജെൻസന്റെ നില ഗുരുതരം
കൽപ്പറ്റ: ഉരുൾപൊട്ടലിൽ കുടുംബത്തെ നഷ്ടപ്പെട്ട ശുത്രിയുടെ പ്രതിശ്രുത വരൻ ജെൻസൻ്റെ നില അതീവ ഗുരുതരം.
മേപ്പാടി ഉരുൾപ്പൊട്ടലിൽ ഉറ്റവർ നഷ്ടമായ ശ്രുതിയും പ്രതിശ്രുത വരൻ ജെൻസണും സഞ്ചരിച്ചിരുന്ന ഒമ്നി വാനാണ് ഇന്നലെ അപകടത്തിൽപ്പെട്ടത്. തലയ്ക്ക് പരിക്കേറ്റ ജെൻസന്റെ നില ഗുരുതരമാണ്. ജെൻസൻ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
ശ്രുതിയേയും മറ്റ് കുടുംബാഗങ്ങളെയും കൽപ്പറ്റയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോർട്ട്. ഇവർ കോഴിക്കോട് ബന്ധു വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. വാനിന്റെ മുൻഭാഗം തകർന്നു. വാഹനത്തിന്റെ് ഒരു ഭാഗം പൊളിച്ചാണ് വാനിൽ ഉണ്ടായിരുന്ന കുടുംബാഗങ്ങൾ ഉൾപ്പെടെയുള്ളവരെ പുറത്തെടുത്തത്.
ബസിൽ ഉണ്ടായിരുന്ന രണ്ട് പേർക്കും അപകടത്തിൽ പരിക്കുണ്ട്. ചൂരൽമലയിലുണ്ടായ ഉരുൾപ്പൊട്ടലിൽ ശ്രുതിയുടെ അച്ഛനും അമ്മയും അനിയത്തിയും മരിച്ചിരുന്നു. ജെൻസണുമായുള്ള വിവാഹനിശ്ചയത്തിനും പുതിയ വീടിന്റെ ഗൃഹപ്രവേശത്തിനും തൊട്ടുപിന്നാലെയായിരുന്നു ദുരന്തം.





Leave a Reply