August 9, 2026

പരിശീലനം നൽകി

0
Img 20240911 Wa0021
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :മാലിന്യ മുക്ത നവകേരളം എന്ന ആശയം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ശാസ്ത്രീയ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ശുചിത്വമിഷൻ്റെ നേതൃത്വത്തിൽ ജില്ലയിലെ ഡി.ടി.പി.സിയുടെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് പരിശീലനം നൽകി. ക്ലീൻ ഡെസ്റ്റനിഷേൻ വളണ്ടിയർമാർക്കും ശുചീകരണ ജീവനക്കാർക്കുമാണ് പരിശീലനം നൽകിയത്. പരിശീലന പരിപാടി ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ എസ്.ഹർഷൻ ഉദ്ഘാടനം ചെയ്തു. ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ കെ. അനൂപ് ക്ലാസ് എടുത്തു. ഡി.ടി.പി.സി സെക്രട്ടറി കെ ജി അജേഷ്, മാനേജർ രാജു, ശുചിത്വമിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ (ഐ.ഇ. സി ) റഹീം ഫൈസൽ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *