തുടർ ഭരണത്തിന്റെ ഹുങ്കിൽ സർക്കാർ തൊഴിലാളി വിരുദ്ധ നയങ്ങൾ നടപ്പിലാക്കുന്നു: ടി.മുഹമ്മദ്
കൽപ്പറ്റ : ക്ഷേമ പെൻഷനുകളും ആനുകൂല്യങ്ങളും വിതരണം ചെയ്യാതെയും തൊഴിലാളി ദ്രോഹ നയങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്ന സർക്കാറിനെതിരെ എസ് ടിയു വയനാട് ജില്ലാ കമ്മിറ്റി കലക്ട്രേറ്റിന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. തുടർ ഭരണത്തിന്റെ ഹുങ്കിൽ സർക്കാർ തൊഴിലാളി വിരുദ്ധ നയങ്ങൾ നടപ്പിലാക്കുകയാണെന്ന് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.മുഹമ്മദ് പ്രസ്താവിച്ചു. പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ് ടിയു ജില്ലാ പ്രസിഡണ്ട് സി. മൊയ്തീൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. അംശാദായം അടക്കുന്ന തൊഴിലാളി കളുടെ പണമെല്ലാം ക്ഷേമനിധി ബോർഡിൽ നിന്നും വകമാറ്റി യെടുത്ത് സർക്കാർ ധൂർത്തടിക്കുകയാണെന്നും സർക്കാറിൻെറ തെറ്റായ നയങ്ങൾ തിരുത്താൻ തയ്യാറായി ല്ലെങ്കിൽ സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റേണ്ടി വരുമെന്നും ടി. മുഹമ്മദ് അഭിപ്രായപ്പെട്ടു.
മലയാളികളുടെ പൊന്നോണത്തിനും വിലക്കയറ്റം നിയന്ത്രിക്കാൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ചൂരൽ മല, മുണ്ടക്കൈ പുഞ്ചിരി മട്ടം പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായത് കണ്ടില്ലെന്നു നടിക്കുന്ന സർക്കാറാണ് കേരളം ഭരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ഷേമനിധി ബോർഡ് വിതരണം ചെയ്യാനുള്ള ആനുകൂല്യങ്ങൾ അടിയന്തരമായി ഓണത്തിന് മുമ്പ് കുടിശ്ശിക തീർത്ത് വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ടി. ഹംസ, പാറക്ക മമ്മൂട്ടി, സി.മുഹമ്മദ് ഇസ്മായിൽ, പി.വി. കുഞ്ഞുമുഹമ്മദ്, തൈതൊടി ഇബ്രാഹിം, അബു ഗൂഡലായ്, എം.അലി, അയൂബ് പള്ളിയാലിൽ, എ.കെ.റഫീക്, ടി.യൂസഫ്, എ.പി.ഹമീദ്, ഇ. അബ്ദുറഹിമാൻ, കെ. അബ്ദുറഹിമാൻ, പാറക്കൽ മുഹമ്മദ്, റജീഷലി. പി, നാസർ പട്ടത്ത്, മൂസ്സ കാഞ്ഞായി, അലവി വടക്കേതിൽ കെ.ടി. കൂഞ്ഞബ്ദുള്ള, സി.അലവിക്കുട്ടി, റഷീദ് ആറുവാൾ, പി.കെ. ഹുസ്സയിൻ, പി.അബ്ദുൽ മജീദ്, വി.പീ. യൂസഫ്, സാദിഖ് സി.കെ., ഇ.അബ്ദുള്ള, മുഹമ്മദ് ചെമ്പോത്തറ, ഷമീർ ഉണ്ടൊടി അഷ്റഫ് പുളിക്കൽ, ഷമീർ ഒടുവിൽ, കെ.ടി.ഹംസ, അസീസ് കുരുവിൽ, എം അബൂബക്കർ, നൗഫൽ യു, എം.പി.ബാപ്പു, ഷംസുദ്ദീൻ എം, മജീദ് പി. എന്നിവർ സംസാരിച്ചു.
Leave a Reply