May 6, 2026

ഓണത്തോടനുബന്ധിച്ച് ജില്ലയിൽ ഹോർട്ടികോർപ്‌സ് എട്ട് ഓണച്ചന്തകളും ഒരു സഞ്ചരിക്കുന്ന ഹോർട്ടിസ്റ്റോറും നടത്തുന്നു

0
Img 20240912 104104
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഓണത്തോടനുബന്ധിച്ച് ജില്ലയിൽ ഹോർട്ടികോർപ്‌സ് എട്ട് ഓണച്ചന്തകളും ഒരു സഞ്ചരിക്കുന്ന ഹോർട്ടിസ്റ്റോറും നടത്തുന്നു. സഞ്ചരിക്കുന്ന ഹോർട്ടിസ്റ്റോറിന്റെ ഉദ്ഘാടനം ഡയറക്ട‌ർ വിജയൻ ചെറുകര കൽപ്പറ്റയിൽ ഫൽഗ് ഓഫ് ചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ആദ്യ വിൽപ്പന നിർവ്വഹിച്ചു. കൽപ്പറ്റ നഗരസഭാ ചെയർമാൻ അഡ്വ.ടി.ജെ ഐസക് അധ്യക്ഷനായിരുന്നു.

കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്‌ണൻ, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഉഷാ തമ്പി, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആയിഷാബി, കൽപ്പറ്റ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ ശിവരാമൻ, ഹോർട്ടകോർപ്പ് ജില്ലാ മാനേജർ സി.എം. ഈശ്വര പ്രസാദ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജി വർഗ്ഗീസ്, ഹോർട്ടി കോർപ്പ് അസിസ്റ്റൻ്റ് മാനേജർ സിബി ചാക്കോ , ആത്മ പ്രൊജക്‌ട് ഡയറക്‌ടർ ജ്യോതി പി ബിനു, കൃഷി ഡെപ്യൂട്ടി ഡയറക്‌ടർ ബിന്ദുസാറ എബ്രഹാം എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *