കേരള ശാസ്ത്ര സാഹിത്യ പരിഷത് രൂപീകരണ ദിന ആഘോഷങ്ങൾക്ക് തുടക്കം
കൽപ്പറ്റ: സംസ്ഥാന വ്യാപകമായി നടത്തുന്ന കേരള ശാസ്തസാഹിത്യ പരിഷത്ത് രൂപീകരണ ദിന ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ വിവിധ യൂണിറ്റുകളിൽ പരിപാടികൾക്ക് തുടക്കമായി. കോഴിക്കോട് രൂപം കൊണ്ട സംഘടനയുടെ ആദ്യ പരിപാടി 1962 സെപ്തം: 10 ന് ദേവഗിരി കോളേജിൽ അന്നത്തെ പ്രിൻസിപ്പാൾ ഫാദർ ഡോ: തിയോഡേഷ്യസ്
ആണ് ഉദ്ഘാടനം ചെയ്തത്.
ആഘോഷത്തിൻ്റെ ഭാഗമായി വൈത്തിരിയിൽ നടന്ന 3 ദിവസത്തെ പരിപാടികളിൽ യൂണിറ്റ്
രൂപീകരണ കാലത്തെ മുതിർന്ന പ്രവർത്തകരായ പി.മധുസൂദനൻ, പി.എ ജോസഫ് എന്നവരെ വീടുകളിൽ പോയി ആദരിച്ചു. 10 ന് നടന്ന പൊതു പരിപാടിയിൽ ജില്ലാ സെക്രട്ടറി പി. അനിൽ കുമാർ പതാക ഉയർത്തി. ഫോക്ക്ലോർ അക്കാദമി അവാർഡ് ജേതാവ് എ.സി മാത്യൂസ് സാക്ഷരതാ,പരീഷത്ത് ഗാനങ്ങൾ ആലപിച്ചു. വി ജയകുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ എസ് പ്രവീൺ, സി അശോകൻ പി.പി. മണി, വിജയശങ്കർ കെ.വി,ടി.പി കമല , ശ്രീകുമാരി,
പി. സിന്ധു, കൃഷ്ണൻ കുട്ടി എസ് , കുമാർ, ഡി. രവി എന്നിവർ സംഘാടനാ അനുഭവങ്ങൾ പങ്ക് വെച്ചു.
പി. എം അനൂപ് കുമാർ സ്വാഗതവും, ആർ രവി ചന്ദ്രൻ നന്ദിയും പറഞ്ഞു. മുട്ടിൽ യൂണിറ്റിൽ പരിഷത്തിൻ്റെ ചരിത്രത്തെ കുറിച്ച് ജില്ലാ ജോയിൻ്റ് സെക്രട്ടറി പി.ജനാർദ്ദനൻ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി പി.വി ഫൈസൽ സ്വാഗതം പറഞ്ഞു,യൂണിറ്റ് പ്രസിഡൻ്റ് രാജൻ അദ്ധ്യക്ഷത വഹിച്ചു
ദേവസ്യ എം. ഡി സുകുമാരൻ , കെ.എ.കുഞ്ഞമ്മദ് കുട്ടി, യു. ജനകൻ, എ.കെ. മത്തായി, അബൂബക്കർ. എം.കെ ജെയിംസ് , മൊയ്തീൻ മാറായി എന്നിവർ സംസാരിച്ചു.
കല്പറ്റയിൽ നടന്ന ആദ്യ പരിപാടിക്ക് മേഖലാ സെക്രട്ടറി സി.ജയരാജൻ അധ്യക്ഷത വഹിച്ചു.
പ്രസിഡണ്ട് എം.പി. മത്തായി പരിഷത്ത്
ചരിത്രം അവതരിപ്പിച്ചു കെ.ആർ ചിത്രാവതി സ്വാഗതവും, സി.പി നിഷാദ് നന്ദിയും പറഞ്ഞു.
കംബ്ലക്കാട് നടന്ന ആദ്യ പരിപാടിയിൽ ഡോ. അമ്പി ചിറയിൽ പതാക ഉയർത്തി. മേഖല ട്രഷറർ എ ജനാർദ്ദനൻ, യൂണിറ്റ് പ്രസിഡണ്ട് ടി.വിജയൻ സെക്രട്ടറി ഇ.കെ അശോകൻ എന്നിവർ നേതൃത്വം നൽകി. യൂണിറ്റിലെ അടുത്ത വിദ്യാഭ്യാസ പരിപാടിയിൽ
ഓൺ ലൈനിൽ കുട്ടികൾ തോല്ക്കുന്നത് നിലവാരം കൂട്ടുമോ എന്ന വിഷയം
വി.പി. ബാലചന്ദ്രൻ അവതരിപ്പിക്കും.
ബത്തേരി യൂണിറ്റിൻ്റെയും, സയൻസ് ടെക്നോളജി എഡ്യൂക്കേഷൻ & റിസർച്ച് സെൻറർ, ഹ്യൂം സെൻ്റർ എന്നിവയുടെയും ആഭിമുഖ്യത്തിൽ ശാസ്ത്ര ക്ലാസ് സംഘടിപ്പിച്ചു “വയനാടും പ്രകൃതി ദുരന്തങ്ങളും ” എന്ന വിഷയം കെ.ആർ രഞ്ജിനി അവതരിപ്പിച്ചു.
ഡയറ്റ് പ്രിൻസിപ്പാൾ കെ എം സെബാസ്റ്റ്യൻ
പി.ആർ മധുസുദനൻ, മാഗി വിൻസെൻ്റ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വി.എൻ ഷാജി അധ്യക്ഷത വഹിച്ചു. പി.കെ. രാജപ്പൻ സ്വാഗതവും, എ.ജെ ജോസ് നന്ദിയും പറഞ്ഞു.




Leave a Reply