May 12, 2026

മായ സുരേഷ് രചിച്ച ‘ദലമർമരങ്ങൾ ‘എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു

0
Img 20240912 110504
By ന്യൂസ് വയനാട് ബ്യൂറോ

പള്ളിക്കൽ: മായ സുരേഷ് രചിച്ച ‘ദലമർമരങ്ങൾ’എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു. സാഹിത്യകാരിയായ സിന്ധു ചെന്നലോട് പള്ളിക്കൽ ഗവ. എൽ.പി. സ്‌കൂൾ ഹെഡ്മ‌ാസ്റ്റർ വിൽസൺ ടി.പിക്ക് നൽകികൊണ്ട് പ്രകാശനകർമ്മം നിർവഹിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബ്രാൻ അമ്മദ് കുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. പി.ടി.എ പ്രസിഡണ്ട് സെയ്ദ് ഉനൈസ് അധ്യക്ഷത വഹിച്ചു. അജയകുമാർ പുസ്‌തകം പരിചയപ്പെടുത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജാ സുധാകരൻ, ഷബീന ടി.എ, അബ്ദു‌ൾ റൗഫ്, കവയിത്രി മായ സുരേഷ് എന്നിവർ സംസാരിച്ചു. മായ സുരേഷ് എടവക മാങ്ങലാടി സ്വദേശിനിയും പള്ളിക്കൽ ഗവ. എൽ.പി.സ്‌കൂൾ അധ്യാപികയുമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *