May 12, 2026

ജെൻസൻ്റെ പോസ്റ്റ്മോർട്ടം നടപടികൾ ബത്തേരി താലൂക്ക് ആശുപത്രിയിൽ പൂർത്തിയായി

0
Img 20240912 Wa00642
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: കൽപറ്റയ്ക്കടുത്ത് വെള്ളാരം കുന്നിൽ ചൊവ്വാഴ്ച വൈകുചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയവെ ഇന്നലെ രാത്രി മരിച്ച അമ്പലവയൽ ആണ്ടൂർ സ്വദേശി ജെൻസൻ്റെ (23) പോസ്റ്റ്മോർട്ടം നടപടികൾ ബത്തേരി താലൂക്ക് ആശുപത്രിയിൽ പൂർത്തിയായി.

മുണ്ടക്കൈ ഉരുൾപൊട്ടലിൽ മാതാപിതാക്കളെയും സുഹാദരിയേയും കുടുംബത്തിലെ മറ്റു 6 പേരെയും നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ആയിരുന്നു.

 

ശ്രുതിയും ജെൻസനൊപ്പം അപകടത്തിൽപ്പെട്ട വാഹനത്തിൽ ഉണ്ടായിരുന്നു. കാലിനു പരുക്കേറ്റ ശ്രുതിക്കും ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. അപകട വിവരമറിഞ്ഞ ശേഷം നാടൊന്നാകെ ഇവർക്കായി പ്രാർഥനയിൽ ആയിരുന്നു. മൃതദേഹം അൽപ സമയത്തിനകം ആണ്ടൂരിലെ പരിമളം വീട്ടിൽ എത്തിക്കും. പൊതുദർശനത്തിനു ശേഷം വൈകിട്ട് ആയിരിക്കും സംസ്കാരം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *