ഉരുള്‍പൊട്ടല്‍: വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍മാര്‍ രണ്ടു ജോഡി വീതം യൂണിഫോം ലഭ്യമാക്കി
കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്തം അതിജീവിച്ച് തിരികെ ക്ലാസുകളില്‍ എത്തിയ മേപ്പാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 36 വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍മാര്‍ രണ്ടു ജോഡി വീതം യൂണിഫോം ലഭ്യമാക്കി. പ്രിന്‍സിപ്പല്‍ ജസി പെരേരയ്ക്ക് ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ കണ്‍വീനര്‍ കെ.എസ്. ശ്യാല്‍ യൂണിഫോം കൈമാറി.
ക്ലസ്റ്റര്‍ കണ്‍വീനര്‍ വി.ജി. വിശ്വേഷ് പ്രോഗ്രാം ഓഫീസര്‍ വി.വി. സുരേന്ദ്രന്‍, എന്‍എസ്എസ് ലീഡര്‍മാരായ ആന്‍ഡ്രിയ, അഫ്താഷ് റോഷന്‍, ജംസീന മോള്‍ എന്നിവര്‍ പങ്കെടുത്തു.
Leave a Reply