ശ്രുതി, നീ ഒറ്റയ്ക്കല്ല… ജെൻസന്റെ വിയോഗത്തിൽ ദുഃഖം പങ്കുവച്ച് രാഹുൽ
കൽപറ്റ: വാഹനാപകടത്തിൽ മരണപ്പെട്ട ജെൻസൻ്റെ വിയോഗത്തിൽ ദുഃഖം പങ്കുവച്ച് ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഹൃദയഭേദകമായ ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും, ഒറ്റയ്ക്ക ല്ല എന്ന് ശ്രുതി അറിയണമെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ രാഹുൽ പറഞ്ഞു. താനും പ്രിയങ്കയും മേപ്പാടിയിലെ ക്യാമ്പ് സന്ദർശിച്ചപ്പോൾ കുടുംബത്തെ നഷ്ടപ്പെട്ട ശ്രുതിയുടെ സഹന ശക്തി തിരിച്ചറിഞ്ഞതാണ്. ആ നഷ്ടത്തിലും അവൾ ഉയർത്തിയ പ്രതിരോധ വും ധീരതയും മറ്റുള്ളവർ പറഞ്ഞു ഞാൻ മനസ്സിലാക്കി യതാണ്. ശ്രുതിയുടെ ആരോഗ്യം എത്രയും പെട്ടെന്ന് വീണ്ടെടുക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.





Leave a Reply