September 21, 2026

സിയാസ റബീഅ് ക്യാമ്പയിൻ

0
Img 20240912 194211
By ന്യൂസ് വയനാട് ബ്യൂറോ

വെങ്ങപ്പള്ളി: ശംസുൽ ഉലമാ ഇസ്ലാമിക് അക്കാദമി വിദ്യാർത്ഥി യൂണിയൻ സിയാസയുടെ ആഭിമുഖ്യത്തിൽ റബീഅ് ക്യാമ്പയിൻ വിപുലമായി ആചരിച്ചു. സുബ്ഹി നിസ്കാരാനന്തരം മൗലിദ് സദസ്സും തുടർന്ന് വെങ്ങപ്പള്ളി ടൗണിൽ പ്രൗഢമായ നബിദിന റാലിയും സംഘടിപ്പിച്ചു.

റാലിക്ക് സ്ഥാപന ജന. സെക്രട്ടറി ഇബ്രാഹിം ഫൈസി പേരാൽ, മാനേജർ എ. കെ സുലൈമാൻ മൗലവി, ഹാമിദ് റഹ്മാനി, സിറാജുദ്ദീൻ നിസാമി, ബഷീർ ബാഖവി, കുഞ്ഞിമുഹമ്മദ് ദാരിമി, സലീം മാസ്റ്റർ, ഉനൈസലി വാഫി, ഹാഫിള് സഹൽ മൗലവി, അഖ്നസ് ബാഖവി, റാഫി വാഫി, ഹാഫിള് സ്വലാഹുദ്ദീൻ, അശ്മിൽ ഫൈസി, ആശിഫ് ഹുദവി, ശുഹൈബ് വാഫി തുടങ്ങിയ ഉസ്താദുമാർ എന്നിവർ നേതൃത്വം നൽകി. ഇർഫാൻ അമ്പലവയൽ സന്ദേശ പ്രഭാഷണം നിർവ്വഹിച്ചു. സനാഈ വിദ്യാർത്ഥികളും, ഹിഫ്ള് പഠിതാക്കളും, പ്രദേശവാസികളും സംബന്ധിച്ചു.

‘ഫിയ്യ ഹുബ്ബുൻ ഫിയ്യ വജ്ദുൻ ലി റസൂലില്ലാഹ്’ എന്ന് നാമകരണം ചെയ്ത ക്യാമ്പയിന്റെ ഭാഗമായി മറ്റു വിവിധ പരിപാടികളും സംഘടിപ്പിച്ചു. ഉസ്താദ് ബഷീർ ഫൈസി ദേശമംഗലം നയിച്ച ഇശ്ഖ് മജ്ലിസ്, സെമിനാർ, മീലാദ് ടാലന്റ്സ് മീറ്റ്, ടേബിൾ ടോക് തുടങ്ങിയ പരിപാടികൾ നടന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *