തീ വെപ്പ് കേസിൽ പ്രതിയെ വെറുതെ വിട്ടു
കൽപറ്റ: തീ വെപ്പ് കേസിൽ പ്രതിയെ വെറുതെ വിട്ടു. മാടക്കര കുഞ്ഞു കുട്ടി ആശാരി എന്നവർ മകൻ രതീഷ് എന്നിവരെയാണ് ബത്തേരി അസി. സെഷൻസ് കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്. 2023 ഒക്ടാബർ 30 നാണ് കേസിനാസ്പദമായ സംഭവം.
നെൻമേനി അംശം പൊന്നം കൊല്ലി എന്ന സ്ഥലത്ത് വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും 2 മോട്ടോർ ബൈക്കും അടുത്തുള്ള കുമുട്ടിക്കടയും തീവെച്ച് നശിപ്പിച്ചു എന്നാരോപിച്ച് അമ്പലവയൽ പോലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിലാണ് പ്രതിയെ വെറുതെ വിട്ടത്.
പ്രതിക്ക് വേണ്ടി ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ അഭിഭാഷകരായ ചീഫ് ഡിഫൻസ് കൗൺസിൽ അഡ്വ. സുലൈമാൻ വി.കെ, അസിസ്റ്റൻ്റ് ഡിഫൻസ് കൗൺസിൽ അഡ്വ. ക്രിസ്റ്റഫർ ജോസ് എന്നിവർ ഹാജരായി.





Leave a Reply