ദുരിതബാധിതർക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു
എടവക: വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിത ബാധിതരായി ക്യാമ്പിൽ കഴിഞ്ഞ കുടുംബങ്ങൾക്കും ദീപ്‌തിഗിരി ക്ഷീരോൽപ്പാദക സഹകരണ സംഘത്തിലെ ദുരിത ബാധിതരായ ക്ഷീര കർഷകർക്കും ആക്ഷൻ എയ്ഡിന്റെ സഹകരണത്തോടെ നൂറ്റി തൊണ്ണൂറ്റിയൊന്ന് കുടുംബങ്ങൾക്ക് സമാശ്വാസ കിറ്റുകൾ വിതരണം ചെയ്തു. ദീപ്തിഗിരി ക്ഷീര സംഘം പ്രസിഡണ്ട് എച്ച് ബി പ്രദീപ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ആക്ഷൻ എയ്‌ഡ് എക്സിക്യൂട്ടീവ് ഡയരക്‌ടർ സന്ദീപ് ചാച്റ കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ഓപറേഷണൽ ഡയറക്‌ടർ ദീപാലി ശർമ മുഖ്യ പ്രഭാഷണം നടത്തി.
അസോസിയേറ്റ് ഡയറക്‌ടർ ഡോ. എസ്‌തർ മരിയ സെൽവം,സീനിയർ പ്രോജക്ട‌് ലീഡ് ജെയ്ശ്രീകുമർ, ഫിനാൻസ് ഓഫീസർ ഫണീന്ദ്ര റാവു, റിലീഫ് കോ ഓർഡിനേറ്റർ ശ്രേയ സംഘം സെക്രട്ടറി പി.കെ. ജയ പ്രകാശ് പ്രസംഗിച്ചു





Leave a Reply