April 16, 2026

തമിഴ്നാട് കോൺഗ്രസ് ദുരിതാശ്വാസ സാധനങ്ങൾ കൈമാറി

0
Img 20240913 182217
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : മുണ്ടക്കൈ ദുരിതബാധിതർക്കും പ്രളയബാധിതർക്കും ആശ്വാസമേകാൻ വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സഹായസംഭരണ കേന്ദ്രത്തിലേക്ക് തമിഴ്നാട് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച ദുരിതാശ്വാസ സാധനങ്ങൾ എത്തിച്ചു നൽകി. മുണ്ടക്കൈ ഉരുൾപ്പൊട്ടലിലും, മഴക്കെടുതിയിലും അകപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്കും വിവിധ ക്യാമ്പുകളിൽ കഴിഞ്ഞവർക്കും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സഹായങ്ങൾ നേരത്തെ എത്തിച്ചു നൽകിയിരുന്നു. അതിലേക്ക് തമിഴ്നാട് കോൺഗ്രസിന്റെ സഹായം ലഭിച്ചിരുന്നെങ്കിലും ദുരിതമനുഭവിക്കുന്ന വയനാടൻ ജനതക്ക് അതിന്റെ തുടർച്ചയായി ഇപ്പോഴും ഇവർ സഹായങ്ങൾ എത്തിച്ചുകൊണ്ടിരിക്കുകയാണ്.

ഇവരുടെ സംഭാവനയായി ലഭിച്ച സാധനങ്ങൾ എത്രയും പെട്ടെന്ന് തന്നെ കിറ്റുകളാക്കി ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ജില്ലാ കോൺഗ്രസ് കമ്മിറ്റി സ്വീകരിച്ചിട്ടുണ്ട്. തമിഴ്നാട് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സെൽവ പെരുന്തഗൈ എം.എൽ.എ അയച്ച സാധനങ്ങൾ എ.ഐ.സി.സി. സെക്രട്ടറി ദളപതി ഭാസ്കറിൽ നിന്നും ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ ഏറ്റുവാങ്ങി.

എൻ.എ. അഷ്റഫ്, ഒ.വി. അപ്പച്ചൻ, ബിനു തോമസ്, എം.കെ. രവി, അനീഷ്, അസീസ്, ജോയ് തൊട്ടിത്തറ, എം.ഒ. ദേവസ്സ്യ, ഷിജു ഗോപാലൻ, രവീന്ദ്രൻ അമ്പലക്കുന്നിൽ, നൗഫൽ, ഷൈജു, നന്ദീഷ്, നിഷീദ്, നിഷ, ശാന്തമ്മ തോമസ്, ഷിബിന എന്നിവർ സന്നിഹിതരായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *