April 17, 2026

വെള്ളമുണ്ട സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാൻ ബാങ്ക് സംരക്ഷണ മുന്നണി തീരുമാനം

0
Img 20240916 182050
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വെള്ളമുണ്ട സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാൻ ബാങ്ക് സംരക്ഷണ മുന്നണി തീരുമാനം നീതിപൂർവ്വമല്ലാത്ത തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുന്നതെന്ന് സംരക്ഷണ മുന്നണി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സെപ്തംബർ 18 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ബാങ്ക് സെക്രട്ടറിയുടെ നേതൃത്വത്തിൽ കരട് വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തവരേയും, സ്ഥലത്തില്ലാത്തവരെയും നിയമവിരുദ്ധമായി വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയും ബാങ്ക് സംരക്ഷണമുണിയുടെ നോമിനേഷൻ സ്വീകരിക്കാതിരിക്കാൻ ബാങ്ക് സെട്ടറി ക്രമവിരുദ്ധമായി ഇടപ്പെടുകയാണ് അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തിൽ സ്വതന്ത്രവും നീതി പൂർവ്വവുമായെ തെരഞ്ഞെടുപ്പ് നടക്കുകയില്ല എന്ന ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് ബഹിഷ്ക്കരണ തീരുമാനം എടുത്തെതെന്ന് ബാങ്ക് സംരക്ഷണ മുന്നണി നേതാക്കൾ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ ബാങ്ക് സംരക്ഷണ മുന്നണി നേതാക്കളായ പി.എ.അസീസ്, എം. മുരളീധരൻ, എ.സി. ജോസ്, പി.എ.തോമസ് തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *