September 21, 2026

ഓഫീസേഴ്സ് ക്ലബ്ബ് 50-ാം വാർഷികം ആഘോഷിച്ചു.

0
Eimoncn78116
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : കൽപ്പറ്റ സിവിൽ സ്റ്റേഷനു സമീപത്തായി പ്രവർത്തിച്ചു വരുന്ന ഓഫീസേഴ്സ് ക്ലബ്ബ് 50-ാം വാർഷികം ആഘോഷിച്ചു. കൽപ്പറ്റയിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുന്നവർക്കു വേണ്ടി ഇൻഡോർ, ഔട്ട്ഡോർ ഗെയ്മുകൾക്കു വേണ്ടി എം.കെ. കൃഷ്ണമോഹൻ നിർമ്മിച്ചു നൽകിയ കെട്ടിടത്തിലാണ് കഴിഞ്ഞ 50 – വർഷക്കാലമായി ക്ലബ്ബ് പ്രവർത്തിച്ചു
വരുന്നത്.50 -ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സ്ഥാപക മെംബർമാരായ ഡോ: ജനാർദ്ദനൻ, എം.കെ. മഹേന്ദ്രൻ . ടി.പി. ഗംഗാധരൻ, കെ. പുഷ്കരൻ, കെ. സുരേഷ് എന്നിവരെ ആദരിച്ചു.
ക്ലബ്ബ് സെകട്ടറി വി.ബാബു സ്വാഗതം പറഞ്ഞ ചടങ്ങിന് മുൻ സെക്രട്ടറി ജോസഫ് പ്ലാറ്റോ അദ്ധ്യക്ഷത വഹിച്ചു. കെ. അശോകൻ, അബ്ദുൾ നാസർ, എന്നിവർ പ്രസംഗിച്ചു ഡോക്ടർ ജനാർദ്ദനൻ എം.കെ. മഹേന്ദ്രൻ ടി.പി. ഗംഗാധരൻ, കെ.പുഷ്ക്കരൻ, കെ. സുരേഷ് എന്നിവർ മറുപടി പ്രസംഗം നടത്തി . ക്ലബ്ബ് ട്രഷറർ ഇ.ജെ. തോമസ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *