July 14, 2026

ദുരന്തബാധിതർക്ക് ഐക്യദാർഢ്യം, സ്നേഹ സദസ്സ് സംഘടിപ്പിച്ചു

0
Img 20240917 180816
By ന്യൂസ് വയനാട് ബ്യൂറോ

കാവുംമന്ദം: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, കാവുംമന്ദം ഇഹിയ ഉൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്നേഹ സദസ്സ് ശ്രദ്ധേയമായി. പരിപാടി തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് മുസ്തഫ പാറക്കണ്ടി അധ്യക്ഷത വഹിച്ചു.

സൗഹാർദ്ദ പ്രതിനിധികളായി കെസിവൈഎം തരിയോട് മേഖലാ പ്രസിഡണ്ട് അഭിനന്ദ് ജോർജ്, കാവുംമന്ദം പരദേവതാ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് സി ടി നളിനാക്ഷൻ പങ്കെടുത്തു. മഹല്ല് ഖാസി സുഹൈൽ അസ്ഹരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

മുണ്ടക്കൈ ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലളിതമായ രീതിയിലാണ് നബിദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ജാബിർ ഹൈത്തമി, കെ ഇബ്രാഹിം ഹാജി, ടിപി നസീർ, ശിഹാബ് കളത്തിങ്കൽ തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ മുജീബ് പാറക്കണ്ടി സ്വാഗതവും കൺവീനർ ബഷീർ പുള്ളാട്ട് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *