August 10, 2026

ദുരന്തമുഖത്ത്  രാപ്പകൽ അധ്വാനിച്ച് സന്നദ്ധ പ്രവർത്തകരെ സർക്കാർ അപമാനിച്ചു: ടി മുഹമ്മദ് 

0
Img 20240918 172540
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: യാതൊരു പ്രതിഫലവും കൂടാതെ ദുരന്തമുഖത്ത് രാപ്പകൽ അധ്വാനിച്ച സന്നദ്ധ പ്രവർത്തകരെയും ഭക്ഷണം, വസ്ത്രം, മരുന്ന്, അടക്കം സൗജന്യമായി എത്തിച്ചു നൽകി ദുരന്തത്തിനിരയായ ജനങ്ങളെ സമാനതകളില്ലാത്ത രീതിയിൽ ചേർത്തുപിടിച്ച കേരളത്തിലെയും കേരളത്തിനു പുറത്തുള്ള ജനങ്ങളെ വഞ്ചിച്ചു. സർക്കാർ വയനാട് ദുരന്തത്തെക്കാൾ വലിയ ദുരന്തമായി മാറിയിരിക്കുകയാണ്. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ടി മുഹമ്മദ് പറഞ്ഞു.

 

വയനാട് ദുരന്തം മറയാക്കി സർക്കാർ നടത്തുന്ന പകൽക്കൊള്ളക്കെതിരെ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഷ്ടപ്പെട്ടതെല്ലാം സന്നദ്ധപ്രവർത്തകരും പണം അടിച്ചുമാറ്റിയത് സർക്കാർ തികച്ചും സേവന മനസ്ഥിതിയോടെ കൂടിയും സർവ്വ ബഹുമാന കൂടിയും മറവുചെയ്ത ചെയ്തത് ഒരു നയാപൈസ സർക്കാറിന് ചെലവില്ല. എന്നാൽ 75,000 രൂപ വരും അത് ഓരോ ശരീരത്തിനുമെന്ന കണക്ക് നൽകി സർക്കാർ മൂന്നു കോടി ചിലവ് കണക്കാക്കിയത് അങ്ങേയറ്റം ഖേദകരമാണ്.

 

നരിപ്പറ്റ പഞ്ചായത്ത് വൈറ്റ് ഗാർഡ് മുപ്പത്തി അയ്യായിരത്തോളം വരുന്ന വളണ്ടിയർമാർക്കും ഉദ്യോഗസ്ഥർക്കും ജനങ്ങൾക്കും സൗജന്യമായി ഭക്ഷണം വിതരണം ചെയ്ത്. അഞ്ച് ദിവസം പിന്നിട്ടപ്പോഴാണ് സർക്കാർ പോലീസിനെ ഉപയോഗിച്ച് സാമൂഹ്യ കിച്ചൺ അടച്ചുപൂട്ടിയത്. അതിനുപകരം മന്ത്രിസഭാ ഉപസമിതി പറഞ്ഞത് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

ആവശ്യമായ ഭക്ഷണം സൗജന്യമായി വിതരണം ചെയ്യുമെന്നാണ്. എന്നാൽ ഈ ഇനത്തിൽ സർക്കാർ എന്തിനാണ് 10 കോടി ആവശ്യപ്പെട്ടതെന്നും അദ്ദേഹം ചോദിച്ചു. സൈന്യം , വളണ്ടിയർ എന്നിവരുടെ താമസത്തിന് 15 കോടി ദുരിതാശ്വാസ ക്യാമ്പിൽ വസ്ത്രം വിതരണം ചെയ്തതിന് 11 കോടി

ഭക്ഷണത്തിന് 10 കോടി തുടങ്ങിയാണ് സർക്കാരിന്റ് കണക്ക് എന്നാൽ ഈ മേഖലയിൽ ആവശ്യമായതെല്ലാം വയനാട്ടിൽ എത്തിച്ച വിവിധ സന്നദ്ധസംഘടനകൾ മുഖ്യമന്ത്രി തന്നെ ഒരിക്കൽ ഇനി അവശ്യസാധനങ്ങൾ ഒന്നും ആവശ്യമില്ലെന്നും ഭക്ഷണവും വസ്ത്രവും യഥേഷ്ടം ഉണ്ടെന്നും ഇനി ആരും കൊണ്ടുവരേണ്ടത് ഇല്ലെന്നും പറഞ്ഞ് പത്രസമ്മേളനം മുന്നിലുണ്ട്. പിന്നെ എന്തിനാണ് ഈ ഇനത്തിൽ സർക്കാർ കോടികളുടെ അവകാശവാദം ഉന്നയിക്കുന്നത് 30 ദിവസം ക്യാമ്പുകളിൽ ജനറേറ്റർ പ്രവർത്തിച്ചതിന് ഏഴുകോടി വളണ്ടിയർ ന്യൂസ് കിറ്റിന് മൂന്നുകോടി സൈന്യത്തിന് ആവശ്യമായ യാത്രാചെലവ് 12കോടി സൈന്യത്തിന് മെഡിക്കൽ പരിശോധനയ്ക്ക് എട്ടുകോടി ഡിഎൻഎ പരിശോധനയ്ക്ക് മൂന്നുകോടി തുടങ്ങി സർക്കാർ 80 കോടി രൂപയാണ് വിവിധ ഹെഡ്ഡറിലൂടെ വാങ്ങി എടുക്കാൻ ശ്രമിച്ചത്.

 

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ബാലിശമായ വാദവുമായിട്ടാണ് ഇപ്പോൾ രംഗത്ത് വന്നിട്ടുള്ളത്. അദ്ദേഹം പറയുന്നത് ഇത് കേന്ദ്ര ഗവൺമെൻറിന് നൽകിയ മെമ്മോറാണ്ടം ആണ്. എസ്റ്റിമേറ്റ് തുക മാത്രമാണെന്ന് ഇല്ലാത്ത കണക്കുകൾ പെരുപ്പിച്ചു കാണിച്ചു കേന്ദ്രസർക്കാരിൽ നിന്നും പണം വാങ്ങുന്നതിന് ഒരു ഉത്തരവാദിത്തപ്പെട്ട സർക്കാർ കാണിക്കേണ്ട സമീപനമോ രീതിയോ അല്ല ഇതൊന്നും അതുകൊണ്ട് ദുരന്തമുഖത്ത് സർക്കാർ ചെലവഴിച്ച് സംഖ്യയുടെ വ്യക്തമായ കണക്ക് സർക്കാർ വെളിപ്പെടുത്തണമെന്നും മുസ്ലിംലീഗ് ധർണ്ണ യിലൂടെ ആവശ്യപ്പെട്ടു.

 

മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി ഹാരിസ് കണ്ടിയൻ സ്വാഗതവും ജില്ലാ മുസ്‌ലിംലീഗ് ആക്ടിംഗ് പ്രസിഡണ്ട് എൻ.കെ റഷീദ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് റസാക്ക് കൽപ്പറ്റ, സെക്രട്ടറി പിപി അയ്യൂബ്, കൽപ്പറ്റ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി സലീം മേമന, മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി കെ സി അസീസ്, സുൽത്താൻ ബത്തേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി സി കെ ആരിഫ്, എസ് ടിയു ജില്ലാ പ്രസിഡണ്ട് സി മൊയ്തീൻകുട്ടി എന്നിവർ പ്രസംഗിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കുഞ്ഞബ്ദുള്ള നന്ദി പറഞ്ഞു. നേരത്തെ ടൗണിൽ നിന്ന് നൂറു കണക്കിന് പ്രവർത്തകന്മാർ പ്രകടനമായാണ് കളക്ടറേറ്റിലെത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *