September 1, 2026

ഗുഡ്‌സ് വാഹനത്തിൽ നിന്നും കമ്പി ഇറക്കുന്നതിനിടെ വാഹനത്തിൽ നിന്ന് വീണ് മധ്യവയസ്‌കൻ മരിച്ചു

0
Eimoe7d75197
By ന്യൂസ് വയനാട് ബ്യൂറോ

കണിയാമ്പറ്റ: ഗുഡ്‌സ് വാഹനത്തിൽ നിന്നും കമ്പി ഇറക്കുന്നതിനിടെ വാഹനത്തിൽ നിന്ന് താഴെ വീണ് മധ്യവയസ്‌കൻ മരിച്ചു. കണിയാമ്പറ്റ ചീങ്ങാടി ചെനങ്ങാട്ടുപറമ്പിൽ വീട്ടിൽ സുബൈർ മൗലവി (51) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. നിർമ്മാണ പ്രവർത്തി നടക്കുന്ന സുബൈറിന്റെ വീട്ടിലേക്ക് അദ്ദേഹത്തിന്റെ ഗുഡ്‌സ് വാഹനത്തിൽ കൊണ്ടുവന്ന കമ്പി ഇറക്കുന്നതിനിടെയായിരുന്നു അപകടം. വാഹനത്തിന് മുകളിൽ നിന്നും താഴെ വീണ സുബൈറിനെ ഉടൻ തന്നെ കൽപ്പറ്റ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയിരുന്നു. പറളിക്കുന്ന് മദ്രസയിലെ അധ്യാപകനാണ് സുബൈർ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *