May 12, 2026

ഇടതു സർക്കാരിനെ പ്രശംസിച്ച് ;ആർ ജെ ഡി വയനാട് ജില്ലാ കമ്മിറ്റി 

0
Eixwauk30817
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ ദുരന്താനന്തരം ഇടത് സർക്കാരിൻ്റെ നേതൃത്വത്തിൽ നടത്തുന്ന പുനരധിവാസ മുന്നൊരുക്കങ്ങൾ ശേഷിക്കുന്ന ദുരന്തബാധിതരെ ചേർത്തു നിർത്തുന്നതും സമയബന്ധിതവും ശ്ലാഘനീയവുമാണെന്ന് ആർജെ ഡി വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാന സർക്കാരിന് മാത്രം പരിഹരിക്കാവുന്നു പുനരധിവാസ പ്രശ്‌നങ്ങളല്ല ചൂരൽമലയിലും മുണ്ടക്കൈയിലും സംഭിച്ചത്. അതുകൊണ്ട് തന്നെ കേന്ദ്ര സഹായം അനിവാര്യമാണ്. ഒന്നരമാസം കഴിഞ്ഞിട്ടും പ്രധാനമന്ത്രി പ്രതീക്ഷകൾ നൽകി പോയതല്ലാതെ ഒരു തരത്തിലുള്ള അടിയന്തിര സഹായവും ഇതുവരെ അനുവദിച്ചിട്ടില്ല. ദേശീയ ദുരന്തമായി കണക്കാവുന്ന തരത്തിലുള്ള സംഭവമായിട്ടും ഒരു അനുകൂല നിലപാടും കേന്ദ്രം സ്വീകരിച്ചിട്ടില്ല. കേരളത്തിലെ ഇടത് സർക്കാരിനോടുള്ള രാഷ്ട്രീയ പകപോക്കാനുള്ള അവസരം മാത്രമായി കേന്ദ്രസർക്കാർ ഇതിനെ ഉപയോഗിക്കുകയാണ്. ഇതിനിടയിലാണ് ദുരന്തബാധിതർക്കുള്ള കേന്ദ്ര സഹായം ലഭ്യമാക്കുന്നതിന് ദേശീയ തലത്തിൽ തന്നെയുള്ള മാനദണ്ഡപ്രകാരം തയ്യാറാക്കി സമർപ്പിച്ചു മെമ്മോറാണ്ടത്തിലെ പ്രതീക്ഷിത തുക കണ്ട്കേരളത്തെ വിമർശിക്കുകയാണ് യുഡിഎഫ് ഘടകകക്ഷികളും ബിജെപിയുമെന്നും ആർജെഡി പ്രസ്താവിച്ചു.

 

ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്തുൾപ്പടെ ഇത്തരം മാനദണ്ഡങ്ങൾ പ്രകാരമാണ് കേന്ദ്രസഹായത്തിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളത് എന്ന് ആരും മറന്നു കൂടാ. ഇതൊന്നും പരിശോധിക്കാനോ പഠിക്കാനോ തയ്യാറാവാതെ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് തുരങ്കം വെച്ച് ഈ ദുരിതബാധിതർക്ക് കിട്ടേണ്ട ന്യായമായ സഹായം ഇല്ലാതാക്കുകയും ചെയ്യുകയാണ് ഇവർ. ഫലത്തിൽ ദുരന്താനന്തരം സഹായം നൽകാതെ കേരളത്തെ പരിഗണിക്കാത്ത കേന്ദ്രസർക്കാരിനെ പിന്തുണക്കുന്ന സമീപനമാണ് ഇവർ ചെയ്യുന്നത് എന്നും ആർ ജെ ഡി ജില്ലാ കമ്മറ്റി വ്യക്തമാക്കി.പ്രസിഡൻ്റ് ഡി. രാജൻ അദ്യക്ഷത വഹിച്ചു കെ. കെ. ഹംസ, പി. കെ. അനിൽ കുമാർ, ജോർജ് പോത്തൻ,സ്‌കറിയ കെ. എ, എൻ. ഓ ദേവസ്യ, കെ. എസ്. ബാബു, യൂ. എ ഖാദർ, നാസർ മച്ചാൻ, ജോസ് പനമട, ദേവകി. കെ, ഷബീർ അലി. എം, ചന്തു കെ. എ. എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *