September 22, 2026

വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു* 

0
Eis4u7z59237
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: നാഷണൽ ആയുഷ് മിഷൻ ,ഭാരതീയ ചികിത്സാ വകുപ്പ്, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ പടിഞ്ഞാറത്തറ പതിനാറാം മൈൽ പ്രസര ലൈബ്രറിയിൽ വച്ച് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ഗിരിജാ കൃഷ്ണ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ ശ്രീ ജോസ് പി.എ. സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജസീല റംലത്ത് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. സരസ്വതി ദേവി പദ്ധതി വിശദീകരണം നടത്തി. പടിഞ്ഞാറത്തറ പഞ്ചായത്ത് മെമ്പർമാരായ ശ്രീ ബഷീർ, ശ്രീമതി ബുഷ്റ, പ്രസര പ്രസിഡന്റ് ശ്രീ ചെറിയാൻ, സെക്രട്ടറി ശ്രീ സനിൽ സംബന്ധിച്ചു. ഡോ ആയിഷ ഫെബിന നന്ദി പ്രകാശിപ്പിച്ച യോഗത്തിൽ മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർമാരായ ,ദർശന മാത്യു, ജസ്ന, അറ്റൻഡർമാരായ വനജ വി, സജിത കെ.ജി, ആശാവർക്കർമാരായ ലിസിയാമ്മ,റംലത്ത്, അജിത, ശോഭ തുടങ്ങിയവർ പങ്കെടുത്തു.സൗജന്യ

പ്രമേഹ പരിശോധന, ബിഎംഐ , ബിപി പരിശോധന, വാർദ്ധക്യകാല രോഗ സ്ക്രീനിങ് തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി നടന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *