September 22, 2026

കേരള മോട്ടോർ വാഹന വകുപ്പ് പുതിയ ബസ് റൂട്ട് രൂപീകരണം സംബന്ധിച്ച് ജനകീയ സദസ് സംഘടിപ്പിച്ചു

0
Img 20240919 210908
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കേരള മോട്ടോർ വാഹന വകുപ്പ് മാനന്തവാടി സബ്ബ് റീജ്യണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ പുതിയ ബസ് റൂട്ട് രൂപീകരണം സംബന്ധിച്ച് ജനകീയ സദസ് സംഘടിപ്പിച്ചു. താലൂക്ക് കോൺഫ്രൻസ് ഹാളിൽ നടത്തിയ പരിപാടിയിൽ മന്ത്രി ഒ.ആർ കേളു അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, വയനാട് ആർടിഒ പി.ആർ സുമേഷ്, ജോയിൻ്റ് ആർടിഒ പി.ആർ മനു, എംവിഐ ബാബുരാജ് എന്നിവർ സംസാരിച്ചു.

 

ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, പൊതുമരാമത്ത്, പോലീസ്, കെ എസ് ആർ ടി സി ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. ജനപ്രതിനിധികൾ പ്രൊപ്പോസ് ചെയ്ത‌ ബസ് റൂട്ട്കളുടെ പ്രായോഗിക ക്ഷമത എം വി ഡി ഉദ്യോഗസ്ഥർ പരിശോധിച്ച് മന്ത്രിയ്ക്കും സർക്കാരിനും സമർപ്പി ക്കുന്നതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *