വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പും യോഗ പരിശീലനവും സംഘടിപ്പിച്ചു
തൃശ്ശിലേരി : നാഷണൽ ആയുഷ് മിഷൻ,ഭാരതീയ ചികിത്സാ വകുപ്പ്, തിരുനെല്ലി ഗ്രാമപഞ്ചായത്ത്, തിരുനെല്ലി എ പി എച്ച് സി എന്നിവയുടെ ആഭിമുഖ്യത്തിൽ തൃശ്ശിലേരി പകൽവീട്ടിൽ വച്ച് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ജയ അദ്ധ്യക്ഷത വഹിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി. വി ബാലചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ ദീപശ്രീ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീ ബേബി വി, ശ്രീമതി വസന്തകുമാരി, ശ്രീ വി.വി രാമകൃഷ്ണൻ, ഡോ സിജോ കുര്യാക്കോസ് ,അർച്ചിത തുടങ്ങിയവർ സംസാരിച്ചു. അസിത,എൽസി,ശാന്ത,അർത്ഥന, ബിബിൻ പി. എഫ്, ജയന, ദീപ,ഡോ ആഷിക്ക് തുടങ്ങിയവർ ക്യാമ്പിനു നേതൃത്വം നൽകി. സൗജന്യ യോഗ പരിശീലനം, വാർദ്ധക്യകാല രോഗ സ്ക്രീനിങ്, രക്തപരിശോധന എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.




Leave a Reply