May 12, 2026

സംസ്ഥാന ഇന്റർ ക്ലബ് അത്ലറ്റിക്സ്: ആനപ്പാറ സ്പോർട്‌സ് അക്കാദമി മികച്ച നേട്ടം കൈവരിച്ചു

0
Img 20240921 095315
By ന്യൂസ് വയനാട് ബ്യൂറോ

ആനപ്പാറ: മൂന്നു ദിവസങ്ങളായി തിരുവനന്തപുരം കാര്യവട്ടത്ത് വച്ച് നടന്ന സംസ്ഥാന മീറ്റിൽ വയനാടിന് വേണ്ടി 4 വെള്ളി മെഡലും ഒരു വെങ്കല മെഡലുമടക്കം 5 മെഡലുകളാണ് ആനപ്പാറ സ്പോർട് അക്കാദമി നേടി. രമേശ്എം ( 800 മീറ്റർ, 1500 മീറ്റർ വെള്ളി, പുരുഷവിഭാഗം), എഡ്വിൻ മാത്യു (800മീറ്റർ വെള്ളി അണ്ടർ 20 പുരുഷവിഭാഗം), ആദിത്യ കെ.എം ( ഹൈജമ്പ് വെള്ളി, അണ്ടർ 20 വനിതാ വിഭാഗം), അമൃത, ദേവനന്ദ ഹരീഷ്, ദേവനന്ദ കെ എം, ഫാത്തിമത്ത് റാഹില (റിലേ ബ്രൗൺസ് അണ്ടർ16 ഗേൾസ്). എന്നിവരാണ് മെഡലുകൾ കരസ്ഥമാക്കിയത്. വേൾഡ് അത്ലറ്റിക്‌സ് കോച്ചും ആനപ്പാറ സ്കൂ‌ളിലെ കായികാദ്ധ്യാപകരുമായ ഷിജിൻ തിരൂരിന്റെയും രജനിയുടേയും കീഴിലാണ് ആനപ്പാറ സ്പോർട്‌സ് അക്കാദമിയിലെ കുട്ടികൾ പരിശീലിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *