ശ്രീനാരായണ ഗുരു മഹാസമാധി ദിനം എസ്എൻ ഡി പി കൽപ്പറ്റ യൂണിയൻ
കൽപ്പറ്റ: ശ്രീനാരായണ ഗുരുദേവന്റെ 97ആമത് മഹാസമാധി ദിനം എസ്എൻ ഡി പി കൽപ്പറ്റ യൂണിയൻ പരിധിയിലുള്ള ശാഖ യോഗങ്ങളിൽ ശ്രീനാരായണ വിശ്വാസികളുടെയും വനിതാ സംഘം യൂത്ത് മൂവ്മെന്റ് കുമാരിസംഘം ബാലസംഘം എന്നീ പോഷക സംഘടനകളുടെയും സംയുക്ത അഭിമുഖ്യത്തിൽ ഭക്തി നിർബരമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. കൽപ്പറ്റയിൽ നടത്തിയ സമൂഹ പ്രാർത്ഥനപരിപാടികൾ യൂണിയൻ സെക്രട്ടറി എo. മോഹനൻ ഉദ്ഘാടനം ചെയ്തു.
യൂണിയൻ പ്രസിഡന്റ് കെ . ആർ കൃഷ്ണൻ ശ്രീനാരായണ ദർശനങ്ങൾ മാനവരാശിക്ക് എന്ന വിഷയത്തെ ആസ്പദമാക്കി ആൽമീയ പ്രഭാഷണം നടത്തി. കൽപ്പറ്റ ശാഖ കൺവീനർ എം. കെ ഗ്രീഷിത് അമ്പാടി, യൂണിയൻ വനിതാ സംഘം മെമ്പർ ശാന്തമ്മ ചന്ദ്രൻ, ചന്ദ്രികഗോപാലകൃഷ്ണൻ, രമണിവിനോദ്, എന്നിവർ പ്രസംഗിച്ചു. കുമാരിസംഘം അംഗങ്ങൾ ഗുരുദേവ കൃതികളുടെ ആലാപനപരിപാടിയും നടത്തി.





Leave a Reply