ദുരിതബാധിതർക്കായുള്ള വ്യാപാരികളുടെ ധനസഹായ വിതരണം 24ന്
കൽപറ്റ: ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടൽ ദുരന്തത്തിനിരയായ വ്യാപാരികൾക്കുള്ള ധനസഹായ വിതരണം 24ന് ഉച്ചയ്ക്ക് 12 മണിക്ക് കൽപറ്റ കൈനാട്ടിയിലെ ജില്ലാ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നിർവഹിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും. പൂർണമായും കടകൾ നഷ്ടപ്പെട്ടവർക്കുള്ള ഫണ്ട് വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം
ടി. സിദ്ദീഖ് എം എൽഎ നിർവഹിക്കും. ദുരന്തത്തിൽ മരണമടഞ്ഞ വ്യാപാരികളുടെ അവകാശികൾക്ക് മരണാനന്തര ധനസഹായം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി വിതരണം ചെയ്യും. മരണമടഞ്ഞ തൊഴിലാളികളുടെ അവകാശികൾക്കുള്ള ധനസഹായ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ നിർവഹിക്കും.
ഭാഗികമായി സ്ഥാപനങ്ങൾക്ക് കേടു വരികയും ചരക്കുകൾ നഷ്ടപ്പെടുകയും ചെയ്ത വ്യാപാരികൾക്കുള്ള ധനസഹായ വിതരണം സംസ്ഥാന ട്രഷറർ ദേവരാജൻ നിർവഹിക്കും. പീടിക തൊഴിലാളികൾക്കുള്ള ധനസഹായ വിതരണം സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് കെ കുഞ്ഞാവു ഹാജി നിർവഹിക്കും. പരുക്കേറ്റു കിടക്കുന്നവർക്കുള്ള ചികിത്സാ ധനസഹായ വിതരണം സംസ്ഥാന വൈസ് പ്രസിഡൻ്റ് ബാബു കോട്ടയിൽ നിർവഹിക്കും.
ദുരന്തബാധിതരായ വ്യാപാരികളുടെ പുനരധിവാസം ഉൾപ്പെടെയുള്ള വിവിധ കാര്യങ്ങൾ സംസ്ഥാന വൈസ് പ്രസിഡൻ്റ് ബാപ്പു ഹാജി വിശദീകരിക്കും. മൂന്ന് കോടിയോളം രൂപ ഒന്നാം ഘട്ടമായി വിതരണം നടത്തും ജില്ലാ പ്രസിഡന്റ് ജോജിൻ ടി ജോയ് ,ജില്ലാ ജനറൽ സെക്രട്ടറി കെ ഉസ്മാൻ ജില്ലാ ട്രഷറർ നൗഷാദ് കരിമ്പനക്കൽ തുടങ്ങി ജില്ലാ സംസ്ഥാന നേതാക്കൾ പങ്കെടുക്കും.
Leave a Reply