May 6, 2026

ഇമാം ഡോ. ഇമാം ഉമർ അഹമ്മദ് ഇല്ല്യാസി പുത്തുല സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തി

0
Img 20240922 202540
By ന്യൂസ് വയനാട് ബ്യൂറോ

പുത്തുമല: ഇന്ത്യയിലെ അര ലക്ഷം ഇമാമുകളുടെ ചീഫ് ഇമാം ഡോ. ഇമാം ഉമർ അഹമ്മദ് ഇല്ല്യാസി പുത്തുല സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തി. ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പ് ദുബായ് യുഎഇ ചെയർമാൻ ഡോ. കെ. പി. ഹുസൈന്റെ പ്രത്യേക ക്ഷണപ്രകാരമാണ് കേരളത്തിലെത്തിയത്. വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാനും അവരുടെ ഓർമ്മകളെ ബഹുമാനിക്കാനും ദുഃഖിതരായ കുടുംബങ്ങൾക്ക് ആശ്വാസം നൽകാനുമുള്ള ഡോ .ഇമാമിന്റെ ആഗ്രഹം ഈ സന്ദർശനം നിറവേറ്റുന്നു.

ഡോ. കെ. പി. ഹുസൈന്‍ ഹെല്പിങ് ഹാൻസ് ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ച് ദുരന്തബാധിതർക്ക് 20 വീടുകൾ നിര്‍മ്മിച്ച് നല്‍കുന്നതിന്റെ പ്രഖ്യാപനവും ഇമാം നിര്‍വ്വഹിച്ചു. ഒന്നര ഏക്കർ സ്ഥലത്ത് വീടുകൾ നിർമിക്കും . കോഴിക്കോട് മെഡിക്കൽ കോളേജ് കെയർ ഹോം കേന്ദ്രമായുള്ള ഹെൽപ്പിംഗ് ഹാൻസ് ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ച് ഡോക്ടർ കെ പി ഉസൈൻ നേരത്തെ കവളപ്പാറയിൽ ദുരന്തബാധിതർക്കും വീട് നിർമ്മിച്ചു നൽകിയിരുന്നു.

സഹാനുഭൂതിയുടെ ഈ പ്രവൃത്തി അവരുടെ ജീവിതം പുനർനിർമ്മിക്കാൻ സഹായിക്കുന്നതിനും ഒരുമിച്ച് പ്രതിസന്ധികളെ അഭിമുഖീകരിച്ച് സമൂഹത്തിന്റെ ഐക്യദാർഢ്യം ഉയർത്തിക്കാട്ടുന്നതിനുമാണെന്ന് ഡോ. കെ. പി. ഹുസൈന്‍ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *