May 6, 2026

കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണ് നിർമ്മാണ തൊഴിലാളി മരിച്ചു

0
Img 20240922 202123
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: വിളമ്പുകണ്ടം കൈപ്പാട്ടുക്കുന്നിൽ പഴയ വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണ് നിർമ്മാണ തൊഴിലാളി മരിച്ചു. പനമരം പരക്കുനി കോളനിയിലെ വാസു (45) ആണ് മരിച്ചത്. കൈപ്പാട്ടുക്കുന്നിൽ പഴയ വീട് പൊളിക്കുന്നതിനിടെയാണ് കോൺഗ്രീറ്റ് സ്ലാബും, കട്ടകളും തകർന്ന് വീഴുകയായിരുന്നു. സംഭവ സമയം വാസുവിനെ കൂടാതെ മറ്റൊരു തൊഴിലാളി കൂടെ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ഇയാൾ ഓടിമാറുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ തന്നെ വാസുവിനെ പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *