May 12, 2026

തൊഴിടങ്ങളിൽ വേണ്ട അടിഷ്ഥാന സൗകര്യങ്ങൾ മുഴുവർ സൈറ്റിലും ഏർപ്പെടുത്തണം; നിയോജക മണ്ഡലം വനിതാ ലീഗ്

0
Img 20240923 102436
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: തൊഴിടങ്ങളിൽ വേണ്ട അടിഷ്ഥാന സൗകര്യങ്ങൾ മുഴുവർ സൈറ്റിലും ഏർപ്പെടുത്തണമെന്നും ജനറൽ വിഭാഗത്തിലുള്ളവർക്കും വർഷം 200 തൊഴിൽ ദിനങ്ങൾ ഉറപ്പു വരുത്തണമെന്നും നിയോജക മണ്ഡലത്തിലെ തൊഴി ലുറപ്പു തൊഴിലാളികളുടെയും,ഹരിത കർമ്മ സേനാ ങ്ങങ്ങളുടെയും സംയുക്ത യോഗം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം വനിതാ ലീഗിന്റെ നേതൃത്വത്തിൽ മാനന്തവാടി ലീഗ് ഓഫീസിൽ ചേർന്ന യോഗം മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി ഉൽഘാടനം ചെയ്തു.

 

പ്രസിഡന്റ് ആമിന സത്താർ അദ്ധ്യക്ഷം വഹിച്ചു. തൊഴിലുറപ്പ് സൈറ്റിലെ പുതിയ വ്യവസ്ഥകൾ കാരണം പ്രായം കൂടിയ തൊഴിലാളികൾക്ക് തൊഴിലാവസരങ്ങൾ നഷ്ടപ്പെടുത്തുന്നു എന്ന് യോഗം അഭിപ്രായപ്പെട്ടു. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി കെ.സി.അസീസ് കോ റോം, പാറക്കൽ മുഹമ്മദ്‌, ആസിയ മൊയ്‌ദു, റംല മുഹമ്മദ്‌, ആയിഷ, മൈമൂന കെ കെ സി, മജീദ്, ജമീല ശറഫുദ്ധീൻ, സുലൈഖ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *