May 6, 2026

ചൂരൽമല ദുരന്തം: ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത സന്നദ്ധ പ്രവർത്തരെ ആദരിച്ചു

0
Img 20240924 180041
By ന്യൂസ് വയനാട് ബ്യൂറോ

പാണ്ടിക്കടവ്: ചൂരൽമല ദുരന്തത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത സന്നദ്ധ പ്രവർത്തരെ എടവക പഞ്ചായത്ത് അഞ്ചാം വാർഡ് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. പാണ്ടിക്കടവിൽ നടന്ന ആദരിക്കൽ ചടങ്ങ് എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബ്രാൻ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വിനോദ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. റിട്ട. എസ്.പി പ്രിൻസ് അബ്രഹാം സന്നദ്ധ പ്രവർത്തകർക്ക് ഉപഹാര സമർപ്പണം നടത്തി. ജോഷി വാണാകുടി, അസീസ് മാസ്റ്റർ, കോമ്പി മൊയ്‌തു, ജി.കെ മാധവൻ, മുസ്‌തഫ തയ്യുള്ളതിൽ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *