ടൂർ ഓപ്പറേറ്റർമാർക്ക് സ്വീകരണം
വൈത്തിരി: ചൂരൽമല ദുരന്തത്തിന് ശേഷം നിശ്ചലമായ ജില്ലയിലെ ടൂറിസം മേഖല പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി വായനാട്ടിലെത്തിയ മലബാർ ടൂറിസം കൗൺസിൽ ഭാരവാഹികൾക്കും അംഗങ്ങൾക്കും ടീൻസാനിയ അഡ്വെഞ്ചർ പാർക്കും വയനാട് ടൂറിസം അസോസിയേഷനും സംയുക്തമായി സ്വീകരണം നൽകി. ലക്കിടയിലെത്തിയ 35 അംഗ ടൂർ ഓപ്പറേറ്റർമാർക്ക് നൽകിയ സ്വീകരണ പരിപാടി വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് ഉദ്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ ജ്യോതിഷ് കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ ഓ ദേവസ്സി മുഖ്യ പ്രഭാഷണം നടത്തി. നൗഫൽ (ടീൻസാനിയ), സജീർ പടിക്കൽ(മലബാർ ടൂറിസം കൗൺസിൽ), ഹാഷിർ അലി (കോഴിക്കോട് ചേംബർ ഓഫ് കോമേഴ്‌സ്), കെ പി സയ്ദ് അലവി (ഡബ്ല്യൂ ടി എ), ആഷിക് വി എം, യാസിർ അറഫാത്ത്, എ ഓ വര്ഗീസ്, നസീർ ഇളയിടത്ത് എന്നിവർ സംസാരിച്ചു. സൈഫുള്ള വൈത്തിരി സ്വാഗതവും സ്മാസ് മുഹമ്മദ് നന്ദിയും പറഞ്ഞു.





Leave a Reply