May 12, 2026

നാഷണൽ സർവീസ് സ്കീം ദിനം ആചരിച്ചു

0
Img 20240925 114639
By ന്യൂസ് വയനാട് ബ്യൂറോ

കോട്ടത്തറ: കോട്ടത്തറ ഹയർ സെക്കണ്ടറി സ്കൂളിൽ നാഷ്ണൽ സർവ്വീസ് സ്കീം ദിനം ആചരിച്ചു. നിർധനരായ നൂറോളം വിദ്യാർത്ഥികൾക്കുള്ള വസ്ത്രങ്ങൾ നൽകിയാണ് വൈവിധ്യമായ പരിപാടികൾക്ക് എൻ എസ് എസ് തുടക്കം കുറിച്ചത്. പഠനത്തോടപ്പം സേവന മേഖലയിലും കുട്ടികളെ പര്യാപ്തമാക്കുകയാണ് ലക്ഷ്യം. സാമുഹ്യ പ്രവർത്തകൻ ഗഫൂർ വെണ്ണിയോട് പുതു വസ്ത്രങ്ങൾ വിദ്യാർത്ഥി പ്രതിനിധികൾക്ക് കൈമാറി.

ചടങ്ങിൽ പ്രൻസിപ്പാൾ വി.മുഹമ്മദ് സമീർ അദ്ധ്യക്ഷത വഹിച്ചു. എസ്. എം. സി ചെയർമാൻ കെ.കെ മുഹമ്മദലി. എൻ. എസ് എസ് പ്രോഗ്രാം ഓഫീസ്സർ ഡോ: ദീപ ആൻ്റണി.അഷ്റഫ് മാസ്റ്റർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *